കൊല്ലത്ത് ട്രെയിന്‍ കോച്ചിനു മുകളില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് ജീവനക്കാരന് പൊള്ളലേറ്റു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലത്ത് ട്രെയിന്‍ കോച്ചിനു മുകളില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് ജീവനക്കാരന് ഗുരുതര പൊള്ളലേറ്റു. റെയില്‍വേയില്‍ എസി മെക്കാനിക്കായ രാജസ്ഥാന്‍ സ്വദേശി റാം പ്രസാദ് മീണ (29)യ്ക്കാണ് പൊള്ളലേറ്റത്. ഇന്നലെ രാവിലെ 7.15ന് കൊല്ലത്ത് എത്തിയ എഗ്മോര്‍- കൊല്ലം എക്‌സ്പ്രസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസി മെക്കാനിക്കാനിക്കാണ് പരുക്കേറ്റ റാം പ്രസാദ് മീണ. പന്ത്രണ്ടോടെ ഇവിടെനിന്ന് ചെന്നൈയിലേക്ക് തിരികെപ്പോകേണ്ടതായിരുന്നു ട്രെയിന്‍. ഇതിനിടെ ട്രെയിനിലെ എസിയില്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ട റാംപ്രസാദ് നന്നാക്കാനായി മുകളില്‍ കയറിയപ്പോള്‍ ഷോക്കേറ്റതാകാമെന്നാണ് അധികൃതരുടെ നിഗമനം.

അതേസമയം അറ്റകുറ്റപ്പണിക്കായി ട്രെയിനിനു മുകളില്‍ കയറുന്ന വിവരം സഹപ്രവര്‍ത്തകരെയും അധികൃതരെയും അറിയിച്ചിരുന്നില്ലെന്നും പറയുന്നു. അപകടസ്ഥലത്തെ ഇലക്‌ട്രിക് വയറില്‍ തൂങ്ങിയനിലയില്‍ ഹെഡ്‌ഫോണും മൊബൈല്‍ ഫോണിന്റെ ഭാഗങ്ങളും കണ്ടെടുത്തു. രാവിലെ 9.55ന് ഷോക്കേറ്റ മീണ ട്രെയിനിന്റെ മുകളിലേക്കു വീണു. ഉടന്‍ തന്നെ റെയില്‍വേ സ്റ്റേഷന്‍ അധികൃതര്‍ അഗ്‌നിരക്ഷാസേനയില്‍ വിവരം അറിയിക്കുകയും മിനിറ്റുകള്‍ക്കകം സേനയും ആംബുലന്‍സും എത്തി ഇയാളെ ജില്ലാ ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. 80 ശതമാനത്തോളം പൊള്ളലേറ്റെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...