ഭരണിക്കാവിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഭരണിക്കാവില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. പോരുവഴി സ്വദേശി നിസാമാണ് മരിച്ചത്. റോഡില്‍ വീണ നിസാമിന്റെ ശരീരത്തിലൂടെ രണ്ട് വാഹനങ്ങള്‍ കയറിയിറങ്ങി. നിസാമിനെ രക്ഷിക്കാന്‍ സമീപത്തുണ്ടായിരുന്നവര്‍ തയ്യാറായില്ലെന്ന ആരോപണം ഉയരുന്നുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. നിസാം മദ്യലഹരിയിലായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെ വഴിയില്‍ വീണുപോകുകയും അതിനുശേഷം വന്ന രണ്ടു കാറുകള്‍ ഇയാളുടെ ശരീരത്തിലൂടെ കയറുകയായിരുന്നു.

സമീപത്തായിയുള്ള ബാറിലെ സെക്യൂരിറ്റി ജീവനക്കാരാരുമായി ഇയാള്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ശേഷം റോഡിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു നിസാമിന് അപകടം സംഭവിക്കുന്നത്. കണ്ടുനിന്ന സെക്യൂരിറ്റി ജീവനക്കാര്‍ ആ സമയത്ത് നിസാമിനെ രക്ഷിക്കാനായി ശ്രമിച്ചില്ലെന്ന ആരോപണം ഉയരുന്നുണ്ട്. വാഹനാപകടം നേരിട്ട് കണ്ട സെക്യൂരിറ്റി ജീവനക്കാരും മറ്റുള്ളവരും ആദ്യഘത്തില്‍ സ്തംഭിച്ച്‌ നില്‍ക്കുന്നത് സി സി ടി വി ദൃശ്യങ്ങളില്‍ കാണാനാകും. സംഭവത്തില്‍ പോലീസ് മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...