ബൈക്ക് ഓടയിൽ വീണ് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : ബൈക്ക് ഓടയിൽ വീണ് യുവാവ് മരിച്ചു. കരുവാറ്റ പാലപ്പറമ്പിൽ പടീറ്റതിൽ കൃഷ്ണനാചാരിയുടെ മകൻ കൃഷ്ണകുമാർ (39) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12 മണിയോട് കുടി കരുവാറ്റ മഞ്ജുളേത്ത് ദേവീക്ഷേത്രത്തിന് കിഴക്ക് വശമുള്ള റോഡിലായിരുന്നു അപകടം. മരപ്പണിക്കാരനായ കൃഷ്ണകുമാർ സുഹൃത്തിന്‍റെ വീട്ടിൽ പോയി തിരികെ വീട്ടിലേക്ക് വരുമ്പോൾ ബൈക്ക് സമീപത്തെ ഓടയിൽ വീഴുകയായിരുന്നു. തലയ്ക്കു ക്ഷതമേറ്റ കൃഷ്ണകുമാർ രക്തം വാർന്ന് അബോധാവസ്ഥയിൽ റോഡിൽ കിടക്കുന്നത് ഇന്ന് പുലർച്ചെ  പത്രവിതരണക്കാരനാണ് കണ്ടത്.

പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും കൃഷ്ണകുമാർ മരണപ്പെട്ടിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ പരാതിയെ തുടർന്ന് ആലപ്പുഴയിൽ നിന്നും വിരലടയാള വിദഗ്ധർ സംഭവസ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. അവിവാഹിതനാണ്. മാതാവ്: ജാനകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...