പാലക്കാട് : ചെര്‍പ്പുളശ്ശേരിയില്‍ വാഹനാപകടം. അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. ബൈക്ക് ഇടിച്ചു തെറിപ്പിച്ചുക്കൊണ്ട് കാര്‍ മറ്റൊരു ചരക്ക് ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ലോറിയ്ക്കടിയില്‍ കുടുങ്ങിയാണ് ബൈക്ക് യാത്രികന്‍ മരിച്ചത്. ശ്രീകൃഷ്ണപുരം സ്വദേശി ഉണ്ണികൃഷ്ണനാണ് (55) മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ഉണ്ണികൃഷ്ണന്‍ ചെര്‍പ്പുളശ്ശേരി ഫ്രണ്ട്സ് ഏജന്‍സീസിലെ ജോലിക്കാരനാണ്. ഇന്നലെ രാത്രി 11 മണിയോടെ ഒറ്റപ്പാലം റോഡിലാണ് സംഭവമുണ്ടായത്.
ചെര്‍പ്പുളശ്ശേരിയില്‍ വാഹനാപകടം ; ബൈക്ക് യാത്രികന്‍ മരിച്ചു
RECENT NEWS
Advertisment