അങ്കമാലി : അങ്കമാലി തുറവൂരില്‍ ക്രെയിന്‍ ചക്രം ദേഹത്തുകൂടെ കയറിയിറങ്ങി യുവാവ് മരിച്ചു. തടി കയറ്റാനെത്തിയ എക്സ്കവേറ്ററിന് പിന്നില്‍ നിന്ന് സൈഡ് പറഞ്ഞു കൊടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട യുവാവാണ് എക്സ്കവേറ്റര്‍ കയറി മരിച്ചത്. പിന്നില്‍ നിന്ന് സൈഡ് പറഞ്ഞു കൊടുക്കുന്നതിനിടെ ചെരുപ്പ് തെന്നി നിലത്തു വീണതോടെയാണ് പിന്നോട്ടെടുത്ത എക്സ്കവേറ്റര്‍ ദേഹത്ത് കയറിയത്. ചാലക്കുടി അതിരപ്പിള്ളി വെറ്റിലപ്പാറ പുളിക്കോട്ടു പറമ്പില്‍ വീട്ടില്‍ ചന്ദ്രന്റെ മകന്‍ പി.സി അഖിലാണ് (22) മരിച്ചത്. ബുധനാഴ്ച രാവിലെ 9.15 ഓടെ തുറവൂര്‍ വാതക്കാട് ഭാഗത്ത് എക്സ്കവേറ്റര്‍ തടി കയറ്റാനെത്തിയപ്പോഴണ് അപകടം. എക്സ്കവേറ്ററിന്റെ സഹായിയായിരുന്നു അഖില്‍. പിന്‍ചക്രം ദേഹത്ത് കയറിയിറങ്ങി അവശനിലയിലായ ഉടനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. അമ്മ : മിനി. സഹോദരന്‍ : അരുണ്‍.
ക്രെയിന്‍ ചക്രം ദേഹത്തുകൂടെ കയറിയിറങ്ങി യുവാവ് മരിച്ചു
RECENT NEWS
Advertisment