ഇടുക്കി : സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ഏലം സ്റ്റോർ നിർമ്മാണത്തിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടു. ഉപ്പുതറ ഒമ്പതേക്കർ മറ്റപ്പള്ളിക്കവല കാലാമുരിങ്ങയിൽ ആൽവിൻ (28) ആണ് മരിച്ചത്. വണ്ടൻമേട് ചേറ്റുകുഴിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ഏലം സ്റ്റോർ നിർമ്മാണത്തിന്‍റെ ഭാഗമായുള്ള വൈദ്യൂതീകരണ ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ആൽവിൻ.
വീട്ടിൽ നിന്നും ഇവിടേയ്ക്ക് വൈദ്യൂതി എത്തിക്കുന്നതിനായി സ്ഥാപിച്ചിരുന്ന എക്സ്റ്റൻഷൻ ബ്ലോക്സിൽ നിന്നും വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. ഉടൻ തന്നെ പുറ്റടി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വണ്ടൻമേട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. അമ്മ ആൻസി. സഹോദരൻ മാർട്ടിൻ.





























