കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാന്‍റെ മരണം കൊലപാതകo ; മാതാപിതാക്കള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്‍റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി മാതാപിതാക്കള്‍. ലഹരിമരുന്ന് സംഘമാണു കൊലപാതകത്തിനു പിന്നില്ലെന്ന് തെളിവുണ്ടായിട്ടും പോലീസ് കേസ് അന്വേഷിക്കുന്നില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. നേമം പള്ളിച്ചല്‍ സ്വദേശി ആദര്‍ശ് എന്ന ജിത്തുവിനെ (20) കഴിഞ്ഞ 25നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചുദിവസം മുമ്പ് സുഹൃത്തിന്‍റെ വീട്ടിലേക്ക് പോയ ആദര്‍ശിന്‍റെ ജീര്‍ണിച്ച മൃതദേഹമാണ് പിന്നെ വീട്ടുകാര്‍ കാണുന്നത്.

ആത്മഹത്യയെന്ന പോലീസ് നിഗമനം ബന്ധുക്കള്‍ തള്ളി. ജിത്തുവിനെ അപായപ്പെടുത്തിയതാണെന്ന സംശയം ജനിപ്പിക്കുന്ന സുഹൃത്തുക്കള്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. മൃതദേഹം കണ്ടെത്തിയിട്ട് ഒന്‍പത് ദിവസമായിട്ടും ഒരാളെ പോലും പോലീസ് ചോദ്യം ചെയ്തില്ലെന്നു പിതാവ് ജയന്‍ പറഞ്ഞു. കേസില്‍ ദുരൂഹതയില്ലെന്ന് നിലപാട് ആവര്‍ത്തിക്കുകയാണ് നേമം പോലീസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...