കേരള യൂണിവേഴ്സിറ്റി ബി.എ പാഠപുസ്തകത്തിൽ ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആൻ്റപ്പൻ അമ്പിയായം  ഇടം നേടി

For full experience, Download our mobile application:
Get it on Google Play

എടത്വ : കേരള യൂണിവേഴ്സിറ്റി ബി.എ പാഠപുസ്തകത്തിൽ എടത്വ സ്വദേശിയും ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകനുമായ ആൻ്റപ്പൻ അമ്പിയായം ഇടം നേടി. കേരള യൂണിവേഴ്സിറ്റി ബി.എ മലയാളം മൂന്നാം സെമസ്റ്റർ മൂന്നാം മൊഡ്യൂളിൽ പരിസ്ഥിതി പഠനം എന്ന ഭാഗത്താണ്  പച്ചപ്പിൻ്റെ പ്രചാരകനായിരുന്ന ആൻ്റപ്പൻ അമ്പിയായത്തെ കുറിച്ച് വിശേഷിപ്പിച്ചിരിക്കുന്നത്.

ആർ.വിനോദ് കുമാറിൻ്റെ ‘കേരളത്തിലെ ഹരിത ജാലകംതുറന്നവർ’ എന്ന പുസ്തകത്തിൽ ആൻ്റപ്പനെ കുറിച്ചു പറയുന്ന ‘പട്ടു പോകാത്ത ഒറ്റമരം ‘ എന്ന ലേഖനമാണ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലാകമാനം ചിതറി പ്രവര്‍ത്തിച്ചിരുന്ന പരിസ്ഥിതി പ്രവര്‍ത്തകരേയും സംഘടനകളേയും ഏകോപിപ്പിച്ച ഗ്രീന്‍ കമ്മ്യൂണിറ്റി സ്ഥാപകൻ ആന്റപ്പന്‍ അമ്പിയായം(38) 2013 ജൂണ്‍ 3ന് എറണാകുളത്ത് വെച്ചാണ്  സംഘടനയുമായി ബന്ധപ്പെട്ട യാത്രക്കിടയിൽ അപകടത്തില്‍പ്പെട്ട് മരണമടഞ്ഞത്. ഹരിതവിപ്ലവ നായകനായിരുന്ന   ആൻ്റപ്പൻ്റെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ലക്ഷ്യമിട്ട്
ആൻ്റപ്പൻ്റെ വസതിയായ ‘മഴ മിത്ര ‘ത്തിൽ സുഹൃത്തുക്കൾ ചേർന്ന് സ്ഥാപിച്ച സ്മൃതി മണ്ഡപത്തിൽ എല്ലാ വർഷവും ഒത്തുകൂടാറുണ്ട്.

എടത്വ അമ്പിയായത്ത് ജോർജ് മാത്യൂ – ത്യേസിയാമ്മ ദമ്പതികളുടെ മകനായിരുന്ന ആൻ്റപ്പൻ്റെ ഭാര്യ സോണിയ ആണ്. ഹയർ സെക്കണ്ടറി വിദ്യാർത്ഥിയായ  ഏബൽ മകനും മാധ്യമ പ്രവർത്തകനായ അനിൽ അമ്പിയായം സഹോദരനും ആണ്. ആൻ്റപ്പൻ്റെ സ്മരണ നിലനിർത്തുന്നതിനും പരിസ്ഥിതി പ്രവർത്തകരെ  പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ‘ഹരിത മിത്രം ‘ പുരസ്ക്കാരം ഏർപെടുത്തുവാൻ തീരുമാനിച്ചതായി ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ  പ്രസിഡൻ്റ് ഡോ.ജോൺസൺ വി. ഇടിക്കുള, സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്ര, സെക്രട്ടറി അഡ്വ.വിനോദ് വർഗ്ഗീസ് എന്നിവർ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...