മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് ഉറങ്ങിക്കിടന്ന യുവാവ് വെന്തു മരിച്ചു

For full experience, Download our mobile application:
Get it on Google Play

വെള്ളറട : മേശപ്പുറത്ത് കത്തിച്ചു വെച്ച മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് ഉറങ്ങിക്കിടന്ന യുവാവ് വെന്തു മരിച്ചു. പൂഴനാട് ചാനല്‍ക്കര വീട്ടില്‍ സതി (40) ണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മേശപ്പുറത്ത് കത്തിച്ചു വെച്ച മെഴുകുതിരി ഉരുകിത്തീര്‍ന്ന അവസ്ഥയിലായിരുന്നു. മേഴുകുതിരിയില്‍ നിന്നും തീ മെത്തയിലേക്ക് പടരുകയും അതിൽ നിന്ന് സജിയുടെ ദേഹത്തേക്ക് തീ പടരുകയും ചെയ്തതാവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന ഇയാളുടെ മാതാവ് ജയിനിക്ക് പൊള്ളല്‍ ഏറ്റിട്ടില്ല. ഇവര്‍ അറിയിച്ച പ്രകാരമെത്തിയ നാട്ടുകാരാണ് കത്തിക്കരിഞ്ഞ മൃതദ്ദേഹം കണ്ടെത്തിയത്. അവിവാഹിതനായ സതി മാതാവിനൊപ്പമാണ് താമസിക്കുന്നത്. മരണത്തില്‍ ദുരൂഹതയില്ലന്ന് സമീപത്ത് താമസിക്കുന്ന ബന്ധുക്കള്‍ പറഞ്ഞു. സ്ഥിരം മദ്യപാനിയാണ് സതി. മദ്യകുപ്പിയും സമീപത്തുണ്ടായിരുന്നു. എന്നാല്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...