മലദ്വാരം വഴി പമ്പ് കയറ്റി ശരീരത്തിനുള്ളിലേക്ക് വായു കടത്തിവിട്ടു ; യുവാവ് കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് നേരമ്പോക്കിന് നടത്തിയ സംഭവം ഒടുവില്‍ കവര്‍ന്നെടുത്തത് യുവാവിന്റെ ജീവന്‍. ഹൂഗ്ലി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ജൂട്ട് മില്ലിലെ തൊഴിലാളികള്‍ക്കിടയിലാണ് സംഭവം. ജോലിക്കിടയില്‍ സഹജീവനക്കാര്‍ നടത്തിയ വിനോദത്തിന്റെ ഫലമായി മില്ലിലെ തൊഴിലാളിയായ റഹ്മത്ത് അലി മരിക്കുകയായിരുന്നു.

നവംബര്‍ 16നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രാത്രിസമയത്തെ ഷിഫ്റ്റില്‍ ജോലിയെടുക്കുകയായിരുന്നു റഹ്മത്ത് അലി. ഈ സമയം സഹതൊഴിലാളികള്‍ ചേര്‍ന്ന് അലിയെ പിടിച്ചുകൊണ്ടുപോയി. ജോലിക്കിടയില്‍ വിനോദമെന്ന് ഉദ്ദേശിച്ചായിരുന്നു പ്രവൃത്തി.

അലിയുടെ ശരീരത്തിലേക്ക് മലദ്വാരം വഴി പമ്പ്  കയറ്റി. ശേഷം ശരീരത്തിനുള്ളിലേക്ക് വായു കടത്തിവിട്ടു. മില്ലിലെ ജൂട്ട് വൃത്തിയാക്കുന്ന എയര്‍പമ്പാണ് അലിയുടെ ശരീരത്തിലേക്ക് കയറ്റിയത്. നേരമ്പോക്കിനായി ചെയ്ത സഹപ്രവര്‍ത്തകരുടെ പ്രവൃത്തി ഒടുവില്‍ റഹ്മത്ത് അലിയുടെ മരണത്തിലേക്ക് നയിച്ചു.

സഹപ്രവര്‍ത്തകര്‍ ഇത് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ റഹ്മത്ത് അലി എതിര്‍ത്തെങ്കിലും കൂട്ടാക്കിയില്ല. സംഭവത്തിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അലിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് ദിവസത്തോളം ചികിത്സ നടത്തിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

വായു മര്‍ദ്ദം മൂലം അലിയുടെ കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും തകരാറിലായെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. മരണം സംഭവിച്ചതോടെ അലിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി. സഹപ്രവര്‍ത്തകനായ ഷാസദ ഖാനാണ് കേസിലെ മുഖ്യപ്രതി. ഇയാള്‍ക്കാണ് എയര്‍പമ്പ്  ഉപയോഗിച്ച്‌ മില്ല് വൃത്തിയാക്കുന്നതിനുള്ള ചുമതല ഉണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...