16-കാരിയെ കാണാന്‍ മലപ്പുറത്തു നിന്നെത്തിയ യുവാവ് പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ 16-കാരിയെ കാണാന്‍ മലപ്പുറത്തുനിന്നെത്തിയ യുവാവ് പോലീസ് പിടിയില്‍. പെണ്‍കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ രണ്ടുപേരെയും ആലപ്പുഴ ബീച്ചില്‍നിന്നു കണ്ടെത്തുകയായിരുന്നു. ഒന്നരവര്‍ഷം മുന്‍പാണ് ഇരുവരും ഫേസ്‌ബുക്കിലൂടെ സൗഹൃദത്തിലായത്.

കുറത്തികാട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് പെണ്‍കുട്ടിയുടെ വീട്. വീട്ടില്‍ നിന്നും വ്യാഴാഴ്ച രാവിലെ പെണ്‍കുട്ടിയെ കാണാതായതായി രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. വ്യാഴാഴ്ച രാവിലെയാണ് കുറത്തികാട് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിക്കുന്നത്. ഈ സന്ദേശം കുറത്തിക്കാട് പോലീസ് ആലപ്പുഴ ടൂറിസം പോലീസിനു കൈമാറി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച വൈകീട്ടോടെയാണ് പെണ്‍കുട്ടിയേയും യുവാവിനെയും ആലപ്പുഴ ബീച്ചില്‍ നിന്നും കണ്ടെത്തിയത്. പെണ്‍കുട്ടി ധരിച്ചിരിക്കുന്ന വസ്ത്രവും മറ്റടയാളങ്ങളും പരാതിയില്‍ സൂചിപ്പിച്ചിരുന്നു. സന്ദേശം ലഭിച്ച ടൂറിസം എസ്‌ഐ. ജയറാം, സി.പി.ഒ.മാരായ രഞ്ജിത, മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ആലപ്പുഴ ബീച്ചില്‍ പരിശോധിച്ചപ്പോഴാണ് സംശയകരമായി ഇരുവരെയും കണ്ടത്. ചോദ്യംചെയ്തപ്പോള്‍ പെണ്‍കുട്ടി പേരു വെളിപ്പെടുത്തി. പെണ്‍കുട്ടിയെ വനിതാ പോലീസ് സ്റ്റേഷനിലും യുവാവിനെ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലും ടൂറിസം പോലീസ് ഏല്‍പ്പിച്ചു. കുറത്തികാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...