പഴനി : ദീര്‍ഘ നേരം ഫോണില്‍ സംസാരിച്ചു സഹോദരന്‍ യുവതിയെ കഴുത്ത് ഞെരിച്ചു കൊന്നു. ദിണ്ടിഗല്‍ ജില്ലയിലെ പഴനിയിലാണ് ദാരുണ സംഭവം. മുരുകേശന്റെ മകള്‍ ഗായത്രിയാണ് (16)കൊല്ലപ്പെട്ടത്. സഹോദരന്‍ ബാലമുരുകനെ പോലീസ് അറസ്റ്റ് ചെയ്തു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഗായത്രിയെ പഴനിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗായത്രിയുടെ കഴുത്തില്‍ കണ്ട പാടുകളാണ് ഡോക്ടര്‍മാരില്‍ സംശയം ജനിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗായത്രി ഏറെ നേരം ഫോണില്‍ സംസാരിക്കുന്നത് ബാലമുരുകന് ഇഷ്‌പെട്ടില്ലെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ തനിച്ചായ സമയത്ത് ഗായത്രി ഏറെ നേരം ഫോണില്‍ സംസാരിക്കുന്നത് കണ്ട് ദേഷ്യപ്പെടുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഇരുവരും തമ്മിലുള്ള തര്‍ക്കത്തില്‍ ക്ഷുഭിതനായ ബാലമുരുകന്‍ ഗായത്രിയെ ശക്തമായി അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്യുകയായിരുന്നു. സംഭവം ഗ്രാമത്തില്‍ വലിയ കോളിളക്കമുണ്ടാക്കി. ഇതേത്തുടര്‍ന്ന് പോലീസ് കേസെടുക്കുകയും ബാലമുരുകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ കുടുംബത്തിന് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു.