രണ്ടാനച്ഛനെ വിവാഹം ചെയ്യാന്‍ അമ്മയെ കൊലപ്പെടുത്തിയ മകളെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ബെംഗ്‌ളൂറു : രണ്ടാനച്ഛനെ വിവാഹം ചെയ്യാന്‍ അമ്മയെ കൊലപ്പെടുത്തിയ മകളെ അറസ്റ്റ് ചെയ്തതായി ബെംഗ്‌ളൂര്‍ പോലീസ്. രണ്ടാനച്ഛന്റെ സഹായത്തോടെയാണ് 42 കാരിയായ അമ്മയെ 21കാരിയായ മകള്‍ കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച്‌ പോലീസ് പറയുന്നത് ഇങ്ങനെ. തിങ്കളാഴ്ച രാത്രിയാണ് ബെംഗ്‌ളൂറിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. 42 കാരിയായ അര്‍ച്ചന റെഡ്ഡിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ യുവിക റെഡ്ഡിയാണ് അറസ്റ്റിലായത്. അര്‍ച്ചനയുടെ രണ്ടാം ഭര്‍ത്താവ് ജിം ട്രെയിനറായ നവീന്‍ കുമാറും (33) അയാളുടെ സുഹൃത്തും ചേര്‍ന്നാണ് അവരെ കൊലപ്പെടുത്തിയത്. ഇനോവ കാറില്‍ വരുമ്പോള്‍ അര്‍ച്ചനയെ ഇരുവരും ചേര്‍ന്ന് ആക്രമിച്ച്‌ വെട്ടിക്കൊല്ലുകയായിരുന്നു.

അര്‍ച്ചനയും നവീനും കുറച്ച്‌ കാലങ്ങളായി അകന്ന് കഴിയുകയാണ്. എന്നാല്‍ അര്‍ച്ചനയുടെ ആദ്യ വിവാഹത്തിലെ മകള്‍ യുവിക രണ്ടാനച്ഛന് ഒപ്പമാണ് താമസിക്കുന്നത്. ഇവരുടെ ബന്ധത്തെ അര്‍ച്ചന എതിര്‍ത്തിരുന്നു. നവംബര്‍ അവസാന ആഴ്ചയില്‍ നവീനെതിരെ അര്‍ച്ചന പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതൊക്കെയാണ് നവീന്‍ കുമാറിനെ കൊലപാതകത്തിന് പ്രകോപിപ്പിക്കാനുള്ള കാരണം. മാത്രമല്ല അര്‍ച്ചനയുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷം യുവികയുമായുള്ള വിവാഹം നടത്താനായിരുന്നു നവീന്റെ പദ്ധതി. ഇതിനായി അര്‍ച്ചനയെ ഇല്ലായ്മ ചെയ്യാന്‍ നവീനുമായി യുവിക ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...