ലക്‌നൗ : കല്ല്യാണം കഴിഞ്ഞ് പത്താം നാള്‍ ഭാര്യ ഗര്‍ഭിണിയെന്ന് പരാതിയുമായി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ബറേലി ഫോര്‍ട്ടിലാണ് സംഭവം. ഒരേ നാട്ടുകാരായ യുവാവും യുവതിയും തമ്മില്‍ പത്ത് ദിവസം മുമ്പാണ് വിവാഹിതരായത്. വിവാഹത്തിന് ശേഷം കഠിനമായി വയറുവേദന അനുഭവപ്പെട്ട യുവതിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതി എട്ടു മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.
വിവാഹത്തിന് മുന്‍പേ യുവാവും യുവതിയും തമ്മില്‍ ബന്ധമുണ്ടായിരുന്നതായി ചിലര്‍ ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ തനിക്ക് അങ്ങനെ ഒരു അടുപ്പം യുവതിയുമായി ഉണ്ടായിരുന്നില്ലെന്നാണ് യുവാവ് പറയുന്നത്. ഇതോടെ ഇരു കുടുംബങ്ങള്‍ തമ്മില്‍ വഴക്കായി. യുവതിക്ക് അവളുടെ കാമുകനില്‍ ഉണ്ടായ കുട്ടിയാണ് എന്നായിരുന്നു ചിലര്‍ പറഞ്ഞത്. അയാളെ വിവാഹം ചെയ്യാന്‍ യുവതിയുടെ വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായും നാട്ടുകാര്‍ ആരോപിച്ചു.