നടുറോഡില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം : കാര്‍ ഓടിച്ച കോയമ്പത്തൂര്‍ സ്വദേശി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍ : നടുറോഡില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം അപകടമരണമാണെന്ന് പോലീസിന്റെ നിഗമനം. സംഭവത്തില്‍ കാര്‍ ഓടിച്ച കോയമ്പത്തൂര്‍ സ്വദേശി ഫൈസലിനെ പോലീസ് അറസ്റ്റ് ചെയ്തു.

സെപ്റ്റംബര്‍ ആറാം തീയതി പുലര്‍ച്ചെയാണ് ചി ന്നിയംപാളത്ത് നടുറോഡില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വാഹനങ്ങള്‍ കയറിയിറങ്ങി തിരിച്ചറിയാന്‍ കഴിയാത്തനിലയിലായിരുന്നു മൃതദേഹം. സമീപത്തെ സിസിടിവി ദൃശ്യം പരിശോധിച്ചതോടെ സംഭവം അപകടമരണമാണെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു.

ഫൈസല്‍ ഓടിച്ച കാര്‍ സ്ത്രീയെ ഇടിച്ചിട്ടതാണെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. കാറില്‍ കുരുങ്ങിയ സ്ത്രീയുമായി കാര്‍ അല്പദൂരം മുന്നോട്ടുപോയി. ഇതിനിടെയാണ് മൃതദേഹം റോഡിലേക്ക് വീണത്. പിന്നീട് കാര്‍ നിര്‍ത്തി യുവാവ് വാഹനം പരിശോധിച്ചതായും യാത്ര തുടര്‍ന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...

അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ മുട്ടുമടക്കിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ...

അപകീർത്തികരമായ ലൈവ് സ്ട്രീമിങ് ; രണ്ട് പേർക്കെതിരെ കർശന നടപടിസ്വീകരിച്ച് യുഎഇ ദേശീയ മാധ്യമ...

0
ദുബായ് : രാജ്യത്തിന്റെ മാധ്യമ നിബന്ധനകൾ ലംഘിച്ച് സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ ലൈവ്...