യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മുന്നിയൂരില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം രംഗത്ത് എത്തിയിരിക്കുന്നു. ആലിന്‍ചുവട് സ്വദേശിനിയായ ഫാത്തിമയുടെ മരണത്തില്‍ കാമുകനായ അഷ്ക്കറലിക്ക് പങ്കുണ്ടെന്നാണ് യുവതിയുടെ കുടുംബത്തിന്റെ പരാതി ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു. ആറ് വര്‍ഷത്തോളമായി ഫാത്തിമ സുഹറ മുന്നിയൂര്‍ സ്വദേശിയായ അഷ്ക്കറലിയുമായി പ്രണയത്തിലായിരുന്നു.

ഇതിനിടെ മറ്റൊരു വിവാഹാലോചനയുടെ പേരുപറഞ്ഞ് ഫാത്തിമയുമായുള്ള ബന്ധത്തില്‍ നിന്ന് അഷ്ക്കറലി പിന്‍മാക്കുകയായിരുന്നു ഉണ്ടായത്. തുടര്‍ന്ന്, കഴിഞ്ഞയാഴ്ച്ച അഷ്ക്കര്‍ മറ്റൊരു വിവാഹം കഴിച്ചതോടെ ഇരുപത്തിയൊന്നുകാരിയായ ഫാത്തിമ ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചു ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ഫാത്തിമ മരണപ്പെടുന്നത്. ഫാത്തിമയെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ യുവതിക്ക് മയക്കുമരുന്ന് നല്‍കിയിരുന്നതായും ബന്ധത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും മാതാവ് പരാതി നല്‍കി. ഫാത്തിമയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും തിരൂരങ്ങാടി പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം

0
തിരുവനന്തപുരം: കൈലാത്ത്കോണം എൽപിഎസ് ജംഗ്ഷൻ പൗരാവലി നടത്തിയ ഓണാഘോഷത്തിന് നേരെ ഗുണ്ടാ...

22 ഗ്രാം ബ്രൗൺ ഷുഗറുമായി ഇതര സംസ്ഥാനക്കാരൻ ആലുവയിൽ പിടിയിൽ

0
എറണാകുളം: 22 ഗ്രാം ബ്രൗൺ ഷുഗറുമായി ഇതര സംസ്ഥാനക്കാരൻ ആലുവയിൽ പിടിയിലായി....

വിദ്വേഷ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതി

0
കോഴിക്കോട്: വിദ്വേഷ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ...

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം...