തൃശ്ശൂരില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: തൃശ്ശൂരില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. തളിക്കുളം നമ്പിക്കടവ് സ്വദേശിനി ഹഷിതയാണ് ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയില്‍ തുടരുന്നതിനിടെ മരിച്ചത്. 25 വയസ്സായിരുന്നു. ഇന്നലെ വൈകിട്ടാണ് സ്വന്തം വീട്ടില്‍ വെച്ച്‌ ഹഷിതയേയും മാതാപിതാക്കളേയും ഭര്‍ത്താവ് കാട്ടൂര്‍ സ്വദേശി മംഗലത്ത് വീട്ടില്‍ മുഹമ്മദ് ആഷിഫ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പ്രസവം കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ഹഷിതയേയും കുഞ്ഞിനേയും കാണാനായിട്ടാണ് ആഷിഫ് വീട്ടിലെത്തിയത്.

പിന്നീട് ഹഷിതയുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും ഒടുവില്‍ ഹഷിതയേയും പിതാവ് നൂറുദ്ദീന്‍ (55), മാതാവ് നസീമ (50) എന്നിവരേയും ഇയാള്‍ വെട്ടുകയായിരുന്നു. ആഷിഫിന്റെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഹഷിതയും നൂറുദ്ദീനും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹഷിതയുടെ ദേഹത്താകെ വെട്ടേറ്റ പാടുകളുണ്ടായിരുന്നു. നൂറുദ്ദീന്റെ തലയ്ക്കാണ് വെട്ടേറ്റത്. ആക്രണത്തിന് ശേഷം ഒളിവില്‍ പോയ ആഷിഫിനായി പോലീസ് തെരച്ചില്‍ തുടരുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊല്ലത്തെ യുവതി മക്കളുമായി പോയത് മധുരയിലേക്ക് ; മൂന്നു പേരെയും കണ്ടെത്തി തിരിച്ചെത്തിച്ച് പോലീസ്

0
കൊല്ലം: പുന്തലത്താഴത്ത് നിന്ന് കാണാതായ യുവതിയെയും രണ്ട് മക്കളെയും തമിഴ്നാട്ടിലെ...

സിജെപി പാർലമെന്റ് മാർച്ചിനെ നേരിട്ടതിൽ ഗുരുതര വീഴ്ചയെന്ന് ആർഎഎഫ് കണ്ടെത്തൽ

0
ദില്ലി: ദില്ലിയിലെ സി ജെ പി സമരത്തെ നേരിട്ടതിൽ ഗുരുതര...

തനിക്ക് പത്മഭൂഷൻ കിട്ടിയതിൽ സംശയമുള്ളവരുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ

0
കൊല്ലം: തനിക്ക് പത്മഭൂഷൻ കിട്ടിയതിൽ സംശയമുള്ളവരുണ്ടെന്ന് എസ് എൻ ഡി പി...

അട്ടപ്പാടി സ്വദേശിയെ മർദിച്ച് തമിഴ്നാട് പോലീസ്

0
അട്ടപ്പാടി: അട്ടപ്പാടിയിൽ 51 കാരനെ തമിഴ്നാട് പോലീസ് മർദിച്ചെന്ന് പരാതി....