പുത്തൂര്‍ ഗവ.വി എച്ച്‌ എസ് സ്കൂളിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : പുത്തൂര്‍ ഗവ.വി എച്ച്‌ എസ് സ്കൂളിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന വിജയോത്സവം 2022 റവന്യൂമന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. ലക്ഷ്യത്തിലെത്താന്‍ വിദ്യാര്‍ത്ഥികളെ മനസികമായി തയ്യാറാക്കാന്‍ വിദ്യാലയങ്ങള്‍ക്ക് കഴിയണമെന്ന് മന്ത്രി പറഞ്ഞു. അറിവിന്റെ  നിലവാരം വിപുലമാക്കാന്‍ വിദ്യാലയങ്ങള്‍ക്ക് കഴിയണം. പൊതു ജീവിതത്തെക്കുറിച്ച്‌ അറിവുള്ളവരാവണം വിദ്യാര്‍ത്ഥികളെന്നും മന്ത്രി പറഞ്ഞു.

പുത്തൂര്‍ ഗവ. വി എച്ച്‌ എസ് സ്കൂളില്‍ എസ് എസ് എല്‍ സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മന്ത്രി ആദരിച്ചു. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാമെഡല്‍ നേടിയ ഒല്ലൂര്‍ പോലീസ് എസ് എച്ച്‌ ഒ ബെന്നി ജേക്കബിനെ മന്ത്രി ആദരിച്ചു. പുത്തൂര്‍ ഗവ. വി എച്ച്‌ എസ് സ്കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഷീബ പി മാത്യു, ഹെഡ്മിസ്ട്രസ് ഉഷാകുമാരി, വി എച്ച്‌ എസ് ഇ പ്രിന്‍സിപ്പാള്‍ ടിനോ മൈക്കിള്‍, ജി എല്‍ പി എസ് ഹെഡ്മിസ്ട്രസ് റിംസി ജോസ്, ഒല്ലൂക്കര ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിനി പ്രദീപ്കുമാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....