കൊല്ലം : സുഹൃത്തുമായുള്ള തര്‍ക്കത്തിനിടെ നടുറോഡില്‍വച്ച് വിദ്യാര്‍ത്ഥിനി കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ശാസ്താംകോട്ട ജംഗ്ഷനിലായിരുന്നു സംഭവം. കോളേജ് വിട്ട് വരികയായിരുന്നു വിദ്യാര്‍ത്ഥിനി. ബൈക്കില്‍ തന്റെയടുത്തെത്തിയ സുഹൃത്തായ യുവാവും പെണ്‍കുട്ടിയും തമ്മില്‍ തര്‍ക്കമുണ്ടായി. പെണ്‍കുട്ടിയുടെ സഹപാഠികളിലൊരാളോട് യുവാവിന് അടുപ്പമുണ്ടെന്ന് ആരോപിച്ചായിരുന്നു തര്‍ക്കം. ഇതിനിടയില്‍ യുവാവ് പെണ്‍കുട്ടിയെ തല്ലി.
തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന ബ്ലൈഡുപയോഗിച്ച് പെണ്‍കുട്ടി കൈത്തണ്ട മുറിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹപാഠിയുടെ ഷാളെടുത്ത് മുറിവില്‍ കെട്ടിയ ശേഷം യുവാവ് പെണ്‍കുട്ടിയേയും കൊണ്ട് ആശുപത്രിയില്‍ പോകുകയായിരുന്നു.