യുപിയില്‍ ദലിത് യുവതിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കി

For full experience, Download our mobile application:
Get it on Google Play

മഥുര: യുപിയില്‍ ദലിത് യുവതിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയ ശേഷം കാലിലൂടെ ബൈക്ക് ഓടിച്ചു.   മഥുരയിലെ കോശി കാലാനിലാണ് സംഭവം. മൂന്ന് പ്രതികള്‍ക്കെതിരെ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, അവരില്‍ ഒരാളെ ഇതുവരെ പിടികൂടാനായിട്ടില്ല.   ഐപിസി സെക്ഷന്‍ 376 ഡി (കൂട്ടബലാത്സംഗം), 328, 326, സെക്ഷന്‍ 3 (2) എന്നിവ പ്രകാരവും എസ് എസി-എസ്ടി അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്.  പ്രതികളില്‍ രണ്ടുപേരെ അറസ്റ്റുചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും മൂന്നാമന്‍ ഇപ്പോഴും ഒളിവിലാണെന്നും കോശി കാലാന്‍ പോലിസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്‌എച്ച്‌ഒ) അനുജ് കുമാര്‍ പറഞ്ഞു.

ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ തന്റെ ഗ്രാമത്തില്‍ നിന്ന് കോശി കാലാനിലേക്ക് പോകുമ്ബോള്‍ തന്റെ ഗ്രാമത്തില്‍ നിന്നുള്ള പ്രതികളിലൊരാള്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ബൈക്കില്‍ കയറ്റി കൊണ്ട് പോകുകയായിരുന്നു. വഴിയില്‍ തന്റെ രണ്ട് സുഹൃത്തുക്കളെ വിളിച്ചു.  തുടര്‍ന്ന് മൂന്ന് പേരും ചേര്‍ന്ന് യുവതിക്ക് നിര്‍ബന്ധിച്ച്‌ ലഹരി കലര്‍ത്തിയ ഒരു പാനീയം നല്‍കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു.  തുടര്‍ന്ന് പ്രതികള്‍ തന്നെ മര്‍ദിക്കുകയും മോട്ടോര്‍ സൈക്കിള്‍ ഉപയോഗിച്ച്‌ കാലുകള്‍ തകര്‍ക്കുകയുമായിരുന്നുവെന്ന് യുവതി പറഞ്ഞു.  റെയില്‍വേ ട്രാക്കിന് സമീപം അബോധാവസ്ഥയില്‍ കിടന്ന യുവതിയെ റെയില്‍വേ പോലീസ് സംഘം കാണുകയും വീട്ടുകാരെ അറിയിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...