ജ്വല്ലറി നിക്ഷേപതട്ടിപ്പില്‍ ഒരാളെക്കൂടി കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ജ്വല്ലറി നിക്ഷേപതട്ടിപ്പില്‍ ഒരാളെക്കൂടി കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. കാട്ടാമ്പളളി ദാന ഗോള്‍ഡ് പാര്‍ട്ണര്‍ നാറാത്ത് കെ.വി ഹൗസില്‍ അബ്ദുള്‍ സമദിനെയാണ് (46) കണ്ണൂര്‍ ടൗണ്‍ സി.ഐ ശ്രീജിത്ത് കോടേരിയും സംഘവും അറസ്റ്റു ചെയ്തത്. ദാനഗോള്‍ഡ് മാര്‍ക്കറ്റിംഗ് മാനേജരാണ് അബ്ദുല്‍സമദ്. നേരത്തെ കണ്ണൂരിലെ ഫാത്തിമ ഗോള്‍ഡ് പാര്‍ട്ണറായിരുന്നു ഇയാള്‍. ജ്വല്ലറിയില്‍ പലതവണ പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കാട്ടാമ്പളളിയിലെ അഫ്സലില്‍ നിന്നും 21 ലക്ഷം രൂപ കൈപറ്റുകയും എന്നാല്‍ പിന്നീട് ലാഭവിഹിതമോ പണമോ തിരിച്ചു നല്‍കാതെ വഞ്ചിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ്.

ഇയാള്‍ സമാനമായ രീതിയില്‍ നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ കൈപറ്റിയിട്ടുണ്ടെന്നും ഇരുപതോളം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ശ്രീജിത്ത് കൊടേരി പറഞ്ഞു. അന്വേഷണത്തില്‍ എസ്.ഐ അജയന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ നിഷാന്ത്, നാസര്‍ എന്നിവരും പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരവതാനി വിരിച്ചില്ല ; ഉദ്ഘാടന വേദിയിലേക്ക് എത്താൻ കാറിൽ നിന്ന് ഇറങ്ങാതെ മന്ത്രി കെ...

0
ആലപ്പുഴ: പരവതാനി വിരിച്ചില്ല ഉദ്ഘാടന വേദിയിലേക്ക് എത്താൻ കാറിൽ നിന്ന് ഇറങ്ങാതെ...

മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

0
ഇംഫാൽ: മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളുന്നു

0
റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി...

ആകാശത്തിൽ വട്ടമിട്ട് പറന്നത് പത്ത് സെക്കന്റോളം, നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ നിലത്തിറക്കാതെ മടങ്ങി

0
നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പത്ത് സെക്കന്റോളം...