അപകടത്തില്‍ പരുക്കേറ്റ് മണിക്കൂറുകളോളം റോഡില്‍ കിടന്ന യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : അപകടത്തില്‍ പരുക്കേറ്റ് മണിക്കൂറുകളോളം റോഡില്‍ കിടന്ന യുവാവ് മരിച്ചു. പനയം ചോനം ചിറ പ്രവീണ്‍ നിവാസില്‍ പുഷ്പരാജന്റെ മകന്‍ പ്രവീണ്‍ രാജ് (34) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് റോഡിലൂടെ നടന്നു വരികയായിരുന്ന പ്രവീണിനെ ഒരു വാഹനം ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. രക്തം വാര്‍ന്ന് മണിക്കൂറുകളോളം റോഡരികില്‍ കിടന്ന പ്രവീണിനെ പിന്നീട് അതുവഴി പോയ വാഹനത്തിലെ യാത്രക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊല്ലം – തേനി ദേശീയ പാതയില്‍ കുഴിയത്ത് ജംക്‌ഷനു സമീപം കഴിഞ്ഞദിവസം രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന പ്രവീണ്‍ രാജ് ജോലി കഴിഞ്ഞ് കുഴിയം ഭാഗത്തു നിന്നു പനയത്തേക്കു നടന്നു വരുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. തുടര്‍ന്നു വാഹനം നിര്‍ത്താതെ പോയി. രക്തം വാര്‍ന്നു റോഡരികില്‍ കിടന്ന പ്രവീണ്‍ രാജിനെ ഒരു മണിയോടു കൂടി അതു വഴിയെത്തിയ മറ്റൊരു വാഹനത്തിലെ യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ രക്ഷിക്കാനായില്ല.

പ്രവീണും കുടുംബവും പണയില്‍ ഗവ.ഹൈസ്കൂളിനു സമീപത്തെ വാടക വീട്ടിലാണ് താമസം. അവിവാഹിതനാണ്. അപകടം നടന്നത് ദേശീയപാതയില്‍ പോലീസ് സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറയ്ക്കു മുന്നിലാണെങ്കിലും ക്യാമറ പ്രവര്‍ത്തനരഹിതമായിരുന്നതിനാല്‍ അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താനായില്ല. കുണ്ടറ പോലീസ് റോഡ് വശങ്ങളിലെ നിരീക്ഷണ ക്യാമറകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കറുത്ത നിറത്തിലുള്ള കാറാണ് അപകടമുണ്ടാക്കിയതെന്നാണ് നിഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...