യുവാവിനെ ഭാര്യ അമ്മിക്കല്ല് ഉപയോഗിച്ച് തലയ്ക്കിടിച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : യുവാവിനെ ഭാര്യ അമ്മിക്കല്ല് ഉപയോഗിച്ച് തലയ്ക്കിടിച്ചു കൊന്നു. മദ്യലഹരിയി‍ൽ ഇറച്ചിക്കറി ആവശ്യപ്പെട്ട് മർദിച്ച യുവാവിനെ ഭാര്യ അമ്മിക്കല്ല് ഉപയോഗിച്ച് തലയ്ക്കിടിച്ചു കൊല്ലുകയായിരുന്നു. മധുര ജില്ലയിലെ മേലൂരിന് സമീപമാണ് സംഭവം. വല്ലളപ്പട്ടി സ്വദേശി മണികണ്ഠനാണു കൊല്ലപ്പെട്ടത്. ഭാര്യ ഷീലയ്ക്കും രണ്ടു മക്കൾക്കുമൊപ്പമാണ് താമസിക്കുന്നത്. മദ്യത്തിന് അടിമയായ മണികണ്ഠൻ ഭാര്യയെ സ്ഥിരമായി ഉപദ്രവിച്ചിരുന്നതായി പോലീസ് പറഞ്ഞു.

സംഭവദിവസം ഇറച്ചി വാങ്ങിയ മണികണ്ഠൻ ഷീലയോട് ഉടൻ പാകം ചെയ്തു തരാൻ ആവശ്യപ്പെട്ടു. പാചകത്തിനിടെ മദ്യലഹരിയിൽ മണികണ്ഠൻ തർക്കമുണ്ടാക്കി. ഇതിനിടെ പ്രകോപിതയായ ഷീല അമ്മിക്കല്ലെടുത്തു ഭർത്താവിന്റെ തലയ്ക്കിടിക്കുകയായിരുന്നു. മണികണ്ഠൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. തുടർന്ന് ഷീല തന്നെ മേലൂർ പോലീസിൽ വിവരം അറിയിച്ചു. പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...