യുവതിയെ കൊന്ന് മൃതദേഹം റെയില്‍വേ പാളത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

സൂറത്ത് : യുവതിയെ കൊന്ന് മൃതദേഹം റെയില്‍വേപാളത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. ബിഹാര്‍ സ്വദേശിയും ഗുജറാത്തിലെ സൂറത്ത് മാണ്ഡവിയില്‍ താമസക്കാരനുമായ വിനയ് റായി(38)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹം കഴിച്ചില്ലെങ്കില്‍ തനിക്കെതിരെ പീഡന പരാതി നല്‍കുമെന്ന ഭയത്തിലാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി.

ദിവസങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയിലെ റെയില്‍വേ പാളത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മുഖം കുത്തിക്കീറി, തൊലിനീക്കി വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ് സംഘം യുവതിയും കാമുകനും സൂറത്തില്‍ നിന്ന് വന്നവരാണെന്ന് കണ്ടെത്തി.

തുടര്‍ന്ന് സൂറത്ത് പോലീസിന് വിവരം കൈമാറുകയും പ്രതിയെ കൈയോടെ പിടികൂടുകയുമായിരുന്നു. വിനയ് റായിയും കൊല്ലപ്പെട്ട യുവതിയും ബിഹാര്‍ സ്വദേശികളാണ്. ഭാര്യയും രണ്ട് കുട്ടികളുമുള്ള ഇയാള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി യുവതിയുമായി അടുപ്പത്തിലായിരുന്നു.

സൂറത്തിലെ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന യുവാവ് പത്ത് ദിവസം മുമ്പാണ് കാമുകിയെ ബിഹാറില്‍ നിന്ന് ഗുജറാത്തിലേക്ക് കൊണ്ടുവന്നത്.

കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി യുവതിയെ കൂട്ടിക്കൊണ്ടുവന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം. കൊല്ലപ്പെട്ട യുവതിക്ക് നേരത്തെ മറ്റൊരാളുമായി പ്രണയമുണ്ടായിരുന്നതായും ഇയാള്‍ക്കെതിരേ പിന്നീട് പീഡന പരാതി നല്‍കിയതായും പ്രതി അറിഞ്ഞിരുന്നു.

വിവാഹം കഴിച്ചില്ലെങ്കില്‍ തനിക്കെതിരേയും യുവതി പീഡന പരാതി നല്‍കുമെന്ന് വിനയ് റായിയെ ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുവതിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞിരിക്കുന്നത്.

സൂറത്തില്‍ എത്തിച്ച യുവതിയെ തീവണ്ടിമാര്‍ഗമാണ് മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയത്. നന്ദുര്‍ബാറില്‍ തീവണ്ടി ഇറങ്ങിയ ശേഷം യുവതിയെ ഉള്‍പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ വെച്ച്‌ ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.

മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ ബ്ലേഡ് ഉപയോഗിച്ച്‌ മുഖം കുത്തിക്കീറി വികൃതമാക്കുകയും മുഖത്തെ തൊലി നീക്കം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം റെയില്‍വേ പാളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.

കൃത്യം നടത്തിയ ശേഷം പ്രതി സൂറത്തില്‍ തിരികെ എത്തിയെന്നും ഫാക്ടറിയിലെ ജോലി തുടര്‍ന്നെന്നുമാണ് പോലീസ് പറയുന്നത്. ഒന്നും സംഭവിക്കാത്ത മട്ടിലായിരുന്നു യുവാവിന്റെ പെരുമാറ്റം. എന്നാല്‍ മഹാരാഷ്ട്ര പോലീസില്‍ നിന്ന് വിവരം ലഭിച്ചതോടെ സൂറത്ത് പോലീസ് പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...