ഒരു മാസത്തെ പ്രണയത്തിന് പിന്നാലെ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വിശാഖപട്ടണം: ഒരു മാസത്തെ പ്രണയത്തിന് പിന്നാലെ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. ആന്ധ്രാ പ്രദേശിലെ അനന്തപൂർ ജില്ലയിലാണ് സംഭവം. ഇന്റർമീഡിയറ്റ് വിദ്യാർത്ഥിനിയായ തന്മയി (20) ആണ് കൊല്ലപ്പെട്ടത്. അനന്തപൂർ സ്വദേശിയായ നരേഷാണ് പിടിയിലായത്. ജൂണ്‍ മൂന്നിനാണ് തന്മയിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാമുകനാണ് തന്മയിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. സ്ഥിരമായി പോവാറുള്ള സ്ഥലത്ത് ബൈക്കിൽ കൊണ്ടുപോയി നരേഷ് തന്മയിയെ കല്ല് കൊണ്ട് തല്ലയ്ക്കടിച്ചു കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

വിവാഹിതനായ നരേഷും തന്മയിയും മൂന്ന് മാസം മുൻപാണ് കണ്ടുമുട്ടിയത്. ഒരു മാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ജഗദീഷ് പറഞ്ഞു. തൻമയി വിവാഹം കഴിക്കണമെന്ന് നിർബന്ധം പിടിച്ചു. എന്നാൽ വിവാഹിതനായ നരേഷ് വിവാഹത്തിന് തയ്യാറല്ലെന്ന് പറഞ്ഞു. പിന്നാലെയായിരുന്നു കൊലപാതകമെന്ന് പോലീസ് പറയുന്നു. ഒളിവിലായിരുന്ന നരേഷിനെ പോലീസ് പിടികൂടി. നരേഷ് കുറ്റം സമ്മതിച്ചെന്ന് എസ്.പി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...