‘കോള്‍ ഗേള്‍’ എന്നു പരസ്യം നല്‍കി ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വാട്സാപ്പിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വിശാഖപട്ടണം: ‘കോള്‍ ഗേള്‍’ എന്നു പരസ്യം നല്‍കി ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വാട്സാപ്പിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മണിക്കൂറിന് 3000 രൂപ എന്ന തലക്കെട്ടോടെയാണ് തിരുപ്പതി സ്വദേശിയായ യുവാവ് വാട്സാപ്പ് ഗ്രൂപ്പുകളില്‍ തന്‍റെ ഭാര്യയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു പ്രതി യുവതിയെ വിവാഹം കഴിക്കുന്നത്. അന്ന് മുതല്‍ തന്നെ ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയില്‍ അല്ലായിരുന്നു. ഇതിനിടെ ര്‍ത്താവ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ മര്‍ദിക്കുകയും അപനിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി യുവതി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായാണ് യുവാവ് ഭാര്യയുടെ സ്വകാര്യ ദൃശ്യം പ്രചരിപ്പിച്ചത്.

തിരുപ്പതിയിലെ സിജിസി കോളേജില്‍ ജൂനിയര്‍ അസിസ്റ്റന്‍റായി ജോലി ചെയ്യുന്നയാളാണ് യുവാവ്. സ്ത്രീധനം ആവശ്യപ്പെട്ടാണ് ഇയാള്‍ ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ തുടങ്ങിയത്. ഇതിനെതിരെ യുവതി കഴിഞ്ഞ ആഴ്ചയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് യുവാവിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചു താക്കീത് നല്‍കി വിട്ടയച്ചിരുന്നു.

ഇതിനു പിന്നാലെയാണ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ കോള്‍ഗേള്‍ എന്ന പേരില്‍ പ്രതി വാട്സാപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട യുവതി വീണ്ടും ഭര്‍ത്താവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.ഒരു സ്ത്രീയ്ക്കും സഹിക്കാനാകാത്ത അനുഭവമാണ് തനിക്ക് ഉണ്ടായതെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടി. ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കൂടാതെ ഐടി ആക്ടിലെ വിവിധ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...