സഹോദരൻ പ്രണയിച്ച് വിവാഹം കഴിച്ച് നാടുവിട്ടതിന്റെ പേരിൽ യുവാവിന് ക്രൂരമർദ്ദനം

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: സഹോദരൻ പ്രണയിച്ച് വിവാഹം കഴിച്ച് നാടുവിട്ടതിന്റെ പേരിൽ യുവാവിന് ബെംഗളൂരുവിൽ ക്രൂരമർദ്ദനം. ബിദറഹള്ളി സ്വദേശിയായ കോട്‍രേഷ് എന്ന യുവാവാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ബസവരാജ് ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബിദറഹള്ളിയിലെ ശിവകുമാർ എന്ന യുവാവും അതേ സ്ഥലത്തുള്ള രശ്മി എന്ന പെൺകുട്ടിയും പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ഇരുവരും നാടുവിട്ട് വിവാഹം കഴിച്ചു. ഇതിൽ പ്രകോപിതരായ രശ്മിയുടെ പിതാവും ബന്ധുക്കളും ശിവകുമാറിന്റെ സഹോദരനായ കോട്‍രേഷിനെ പിടികൂടുകയായിരുന്നു.

യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൈകളും കാലുകളും കെട്ടിയിട്ടായിരുന്നു മർദ്ദനം. മർദ്ദനമേറ്റ കോട്‍രേഷിനെക്കൊണ്ട് രശ്മിയെ വിട്ടയക്കണമെന്ന് നിർബന്ധപൂർവ്വം പറയിപ്പിക്കുകയും ഇതിന്റെ വീഡിയോ ചിത്രീകരിച്ച് ബന്ധുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു. കോട്‍രേഷിനെ കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് യുവാവിനെ മോചിപ്പിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തത്. അറസ്റ്റിലായ ബസവരാജിനെക്കൂടാതെ മറ്റ് രണ്ട് പ്രതികളെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രണയവിവാഹത്തിന്റെ പേരിൽ നിരപരാധിയായ സഹോദരനെ ആക്രമിച്ച സംഭവം ബെംഗളൂരുവിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാഭ്യാസവകുപ്പിലെ താത്കാലിക ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് നിർബന്ധം

0
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഓഫീസുകളിലും സർക്കാർ സ്കൂളുകളിലും താത്കാലിക ജീവനക്കാരെ...

ആനകളെ ഉൾക്കാടുകളിലേക്ക് തിരിച്ചയക്കാൻ പ്രത്യേക യജ്ഞം വേണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം...

0
കൊച്ചി: ജില്ലയിലെ വന്യജീവി സംഘർഷം പരിഹരിക്കുന്നതിന്‍റെ ഭാഗമായി ആനകളെ ഉൾക്കാടുകളിലേക്ക് തിരിച്ചയക്കുന്നതിനായി...

ഓണം ബത്ത ; ആനുകൂല്യം മുൻവർഷത്തെപ്പോലെ വിതരണം ചെയ്യുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

0
തിരുവനന്തപുരം: ഓണം ഉത്സവബത്തയുടെയും മറ്റാനുകൂല്യങ്ങളുടെയും വിതരണത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും മുൻവർഷത്തെപ്പോലെ ഇക്കുറിയും...

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം എഡിഷൻ ; പരിധി രണ്ട് കോടി രൂപയിൽ...

0
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനെ (കെഎഫ്‌സി) ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാന...