കോഴിക്കോട് പോലീസ് ഓഫീസറുടെ വീട്ടിൽ മോഷണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലിൽ സിവിൽ പോലീസ് ഓഫീസറുടെ വീട്ടിൽ മോഷണം. നടക്കാവ് സ്റ്റേഷനിലെ സിപിഒ മിഥുൻ രാജിന്റെ വീട്ടിൽ നിന്നും ഏഴ് പവൻ സ്വർണമാണ് കവർന്നത്. നടക്കാവ് പോലീസ് അന്വേഷണം തുടങ്ങി. നൈറ്റ് ഡ്യൂട്ടിയിലായിരുന്ന മിഥുൻ രാജ് ഭക്ഷണം കഴിക്കാനായി ഇന്നലെ രാത്രി പതിനൊന്നോടെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിന്റെ മാറ്റിനടിയിലായിരുന്നു. വീടിന്റെ താക്കോൽ. ഈ താക്കോലിന്റെ സ്ഥാനം മാറിയത് ശ്രദ്ധയിൽപ്പെട്ടതോടെ വീടിന്റെ മുകൾ നിലയിലടക്കം മിഥുൻ പരിശോധന നടത്തി.

ഈ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ച സ്വർണം നഷ്ടമായതായി മനസിലാകുന്നത്. വീട്ടിലെ മറ്റ് മുറികളിലും സ്വർണം ഉണ്ടായിരുന്നെങ്കിലും നഷ്ടമായിട്ടില്ല. മിഥുന്റെ അമ്മ അയൽവാസികൾക്കൊപ്പം വിനോദയാത്രയ്ക്ക് പോയതിനാൽ വീട്ടിൽ ഉണ്ടായിരുന്നില്ല. വീടും പ്രദേശവും അറിയാവുന്ന ആരെങ്കിലും മോഷണം നടത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. സ്ഥലത്ത് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : ഇ.ഡി. കണ്ടുകെട്ടിയ 128 കോടിയുടെ വസ്തുക്കൾ ലേലം ചെയ്യാൻ...

0
തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഇ.ഡി. കണ്ടുകെട്ടിയ സ്വത്തുക്കളിന്മേലുള്ള...

അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു

0
അങ്കമാലി: ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു. അസം ദക്ഷിൺ ബെൽഗുരി...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥയായി പണം തട്ടിയെടുത്തു ; ‘നിയമസഭാ’ വ്ലോഗിന് പിന്നാലെ യുവതി അറസ്റ്റിൽ

0
ഭോപ്പാൽ : ഐഎഎസ് ഉദ്യോഗസ്ഥയെന്ന് അവകാശപ്പെട്ട് നിരവധി പേരെ കബളിപ്പിച്ച യുവതി...

വി ഡി സതീശന് എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങണം ; പിഎം ശ്രീയിൽ വിമർശനവുമായി...

0
തിരുവനന്തപുരം: വി ഡി സതീശന് എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങിയിട്ട് പിഎം...