അമ്മയെ അപായപ്പെടുത്താന്‍ യുവാവിന്റെ ശ്രമം ; പാചകവാതക സിലിന്‍ഡര്‍ തുറന്നുവിട്ടു

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : അമ്മയെ അപായപ്പെടുത്താൻ മദ്യപനായ മകൻ വീടിനുള്ളിലെ പാചകവാതക സിലിൻഡർ തുറന്നുവിട്ടു. പാചകവാതകത്തിന്റെ ഗന്ധം അയൽവാസികൾ ശ്രദ്ധിച്ചതിനാൽ രക്ഷപ്പെട്ടു. കോമ്പയാർ മുരുകൻപാറയിൽ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. തനിച്ച് താമസിക്കുന്ന അമ്മയുടെ വീട്ടിലെത്തിയ മകൻ സിലിൻഡർ തുറന്നുവിടുകയായിരുന്നു.

സമീപത്ത് ഗ്യാസിന്റെ ഗന്ധം രൂക്ഷമായതോടെ സമീപവാസികൾ അഗ്നിരക്ഷാസേനയെ വിളിച്ചറിയിച്ചു. അഗ്നിരക്ഷാസേനയെത്തി പരിശോധന നടത്തി. തുടർന്ന് വാതിലും ജനലുകളും തുറന്ന് അപകടസാഹചര്യം ഒഴിവാക്കി.സിലിൻഡറിന്റെ റഗുലേറ്റർ ഊരിയ നിലയിലായിരുന്നു. ഇതാണ് സംശയമുണ്ടാക്കിയത്. പിന്നീടാണ് മകനാണ് ഇതിന്റെ പിന്നിലെന്ന് തിരിച്ചറിഞ്ഞത്. പ്രദേശവാസികൾ അമ്മയെ അയൽപക്കത്തുള്ള മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. സംഭവത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് നെടുങ്കണ്ടം പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...