വിലക്ക് നീക്കി ; ഇന്‍ഡ്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കാനഡയിലേക്ക് പറക്കാം

For full experience, Download our mobile application:
Get it on Google Play

ന്യൂഡെല്‍ഹി : വിലക്ക് നീക്കി. ഇന്‍ഡ്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കാനഡയിലേക്ക് പറക്കാം. ഇന്‍ഡ്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനി മുതല്‍ കാനഡയിലേക്ക് പറക്കാം. വിമാനങ്ങള്‍ക്ക് ഒരു മാസത്തോളം ഏര്‍പെടുത്തിയ വിലക്ക് നീക്കി കാനഡ. ഇന്‍ഡ്യയില്‍ നിന്നും കോമേഴ്‌സല്‍, സ്വകാര്യ വിമാനങ്ങളുടെ സര്‍വീസ് സെപ്തംബര്‍ 26 വരെ കാനഡ നിര്‍ത്തിവച്ചിരുന്നു. ഈ കാലാവധി പൂര്‍ത്തിയായതിന് പിന്നാലെയാണ് പുതിയ തീരുമാനം.

അതേസമയം സുരക്ഷ മുന്‍കരുതലുകള്‍ക്കൊപ്പം അംഗീകൃത ലബോറടെറി നല്‍കുന്ന കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റ് കൂടി വേണം. സെപ്തംബര്‍ 27 മുതല്‍ എയര്‍ കാനഡ ഇന്‍ഡ്യയില്‍ നിന്നും സര്‍വീസ് ആരംഭിക്കും. സെപ്തംബര്‍ 30 നാണ് എയര്‍ ഇന്‍ഡ്യ സര്‍വീസ് ആരംഭിക്കുക. കാനഡയിലേക്ക് എത്തുന്നവര്‍ ഡെല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും എടുത്ത കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റാണ് ഹാജരാക്കേണ്ടത്.

യാത്രക്ക് 18 മണിക്കൂര്‍ മുമ്പ് കോവിഡ് പരിശോധിക്കണം. ഇതിനൊപ്പം വാക്‌സിന്‍ വിവരങ്ങള്‍ കാന്‍ മൊബൈല്‍ ആപിലോ വെബ്‌സൈറ്റിലോ അപ്‌ലോഡ് ചെയ്യണം. മറ്റ് രാജ്യങ്ങള്‍ വഴി കാനഡയിലേക്ക് എത്തുന്നവര്‍ മൂന്നാമതൊരു രാജ്യത്ത് നിന്നുള്ള കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റാണ് ഹാജരാക്കേണ്ടത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക് ; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ...

0
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട...

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...