അടൂര്‍ എം.സി റോഡില്‍ വടക്കടത്തുകാവിനു സമീപം ടോറസും പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : എം.സി റോഡില്‍ വടക്കടത്തുകാവിനു സമീപം ടോറസും പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂവാറ്റുപുഴ രണ്ടാര്‍കര കല്ലിക്കുടിയില്‍ രാജന്റെയും (പത്രം എജന്റ്) ഗിരിജയുടെയും മകന്‍ ജിതിന്‍ രാജ് (അമ്പാടി 33) ആണ് മരിച്ചത്. ജിതിനൊപ്പം പിക്കപ്പിലുണ്ടായിരുന്ന മൂവാറ്റുപുഴ വേങ്ങത്താഴത്ത് കിഴക്കേക്കര ഹസ്സന്‍ റാവുത്തര്‍ (59) നിസാര പരിക്കുകളോടെ രക്ഷപെട്ടു. വെള്ളിയാഴ്ച രാവിലെ 10.45നാണ് സംഭവം. കൊല്ലത്ത് തടിയിറക്കിയ ശേഷം തിരികെ മൂവാറ്റുപുഴയ്ക്ക് പോകുകയായിരുന്നു പിക്കപ്പ്.

അടൂര്‍ ഭാഗത്തു നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്നു ടോറസ്. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് റോഡില്‍ നിന്നു ഒരു തവണ കറങ്ങിയ സമയത്ത് ഇന്നോവാ കാറിലും ഇടിച്ചു. ഇന്നോവയില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന് പരുക്കില്ല. പിക്കപ്പില്‍ കുടുങ്ങിപ്പോയ ജിതിന്‍ രാജിനെ പോലീസും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. തുടര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് മരിച്ചു. ജിതിന്‍ രാജിന്റെ സഹോദരിമാര്‍: ജിഷ രാജന്‍, അമ്പിളി രാജന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോവളത്ത് കടൽവെളളരിയുമായി രണ്ടുപേർ അറസ്റ്റിൽ ; പിടിച്ചെടുത്തത് 80 കടൽവെള്ളരികൾ

0
തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് കോവളത്തെ സ്വകാര്യ ഹോട്ടലിലെത്തിച്ച...

വീടിന് സമീപത്തെ കിണറ്റില്‍ വീണു ; ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായി

0
കോഴിക്കോട്: കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഭയം...

സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ പോലീസ് കേസെടുത്തു

0
ആലപ്പുഴ: തിരുവോണനാളില്‍ ആലപ്പുഴ നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച...

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...