മദ്യപാനത്തിനിടെ സുഹൃത്തുക്കളുടെ മർദ്ദനമേറ്റ് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്ത് മദ്യപാനത്തിനിടെ സുഹൃത്തുക്കളുടെ മർദ്ദനമേറ്റ് യുവാവ് മരിച്ചു. ശ്രീകാര്യം കട്ടേല സ്വദേശി സജു (38) ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്തുക്കളായ വിനോദ്, അനീഷ് എന്നിവർ ഒളിവിലാണ്. മൊബൈലിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. വെഞ്ഞാറംമൂടുള്ള കോഴിക്കടയിലെ ജീവനക്കാരനാണ് മരിച്ച സജു. ഇന്നലെ രാത്രി ഇയാളെ സുഹൃത്തുക്കള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. മൂന്നുപേരും സ്ഥിരമായി മദ്യപിക്കുന്നവരാണെന്നും പോലീസ് പറഞ്ഞു.

ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് കൊലപാതകം നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് സജുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കല്ലുകൊണ്ടും മറ്റുമാണ് സുഹൃത്തുക്കൾ സജുവിനെ മർദിച്ചത്. ദേഹത്താകെ മർദനമേറ്റ സജു ഇവിടെതന്നെ കിടന്ന് മരിക്കുകയായിരുന്നു. മൃതദേഹം കണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി ശ്രീകാര്യം പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ വലതുകൈ അറ്റു ; 17 ശസ്ത്രക്രിയകൾ ; കിടപ്പിലായ ജീവനക്കാരിയെ...

0
ചേർത്തല: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തിൽ വലതുകൈ അറ്റുപോവുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത്...

കോഴിക്കോട് നഗരത്തിൽ പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം ; ഉദ്യോഗസ്ഥന് പരിക്ക്

0
കോഴിക്കോട് : കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരേ ആക്രമണം....

ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുതെന്ന് കരുതുന്നവർ യഥാർഥ ഹിന്ദുവല്ല : ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്

0
ന്യൂയോർക്ക്: ഹിന്ദുരാഷ്ട്ര സങ്കൽപം എന്നാൽ മുസ്ലീങ്ങളെ ഒഴിവാക്കിയുള്ളതല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ...

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട കേസ് : ഒരാൾ കൂടി അറസ്റ്റിൽ

0
കോഴിക്കോട്: ബെം​ഗളൂരുവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ന​ഗ്നനാക്കി മര്‍ദ്ദിക്കുകയും രക്ഷിതാക്കളെ വിളിച്ച്...