ഇരുന്നൂറു രൂപ കൂലിയെച്ചൊല്ലിയുള്ള തര്‍ക്കം ; ഒരാള്‍ വെടിയേറ്റു മരിച്ചു

For full experience, Download our mobile application:
Get it on Google Play

 ഉത്തര്‍പ്രദേശ് : ഇരുന്നൂറു രൂപ കൂലിയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. ബദായുവില്‍ ലീലാ നഗല് ഗ്രാമത്തിലെ 28കാരനായ വിക്രം ആണ് മരിച്ചത്. വിക്രത്തിന്റെ സഹോദരന്‍ മിഥുന്‍ കേസിലെ പ്രതികളുടെ വീട്ടില്‍ ഞായറാഴ്ച ജോലിക്കു പോയിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞപ്പോള്‍ കൂലിയായി 200 രൂപ ആവശ്യപ്പെട്ടു. ഇതിനെച്ചൊല്ലി മിഥുനും പ്രതികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

പിന്നീട് നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. എന്നാല്‍ രാത്രി പ്രതികളായ സുരേഷും സുഭേഷും മിഥുന്റെ വീട്ടില്‍ എത്തി വെടിവയ്ക്കുകയായിരുന്നു. മിഥുന്റെ സഹോദരന്‍ വിക്രത്തിനാണ് വെടിയേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടാനായിട്ടില്ല. ഇവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...