സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ് യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

റാ​ന്നി: പു​ന​ലൂ​ർ – മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ മ​ന്ദ​മ​രു​തി​ക്കു സ​മീ​പമുണ്ടായ വാ​ഹ​ന​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. മ​ക്ക​പ്പു​ഴ ഗേ​റ്റി​ങ്കി​ൽ ആ​ല​യി​ൽ ജ​യിം​സി​ന്‍റെ മ​ക​ൻ ഷെ​റി​നാ(35)​ണ് മ​രി​ച്ച​ത്. മ​ന്ദ​മ​രു​തി പ​ള്ളി​പ്പ​ടി​ക്കും മ​ക്ക​പ്പു​ഴ​യ്ക്കും ഇ​ട​യിൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30-യോ​ടെ​യാ​ണ് ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റാ​ന്നി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ഡ്രൈ​വ​റാ​യ ഷെ​റി​ൻ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ​

റോ​ഡി​നു വ​ശ​ത്തെ അ​പ​ക​ട ദി​ശാ​സൂ​ചി​ക​യി​ൽ ഇ​ടി​ച്ച് സ​മീ​പ​ത്തെ പോ​സ്റ്റി​ലും ത​ട്ടി ഓ​ട​യി​ലേ​ക്ക് സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഷെ​റി​ൻ സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു തന്നെ മ​രി​ച്ചു. സ്ഥ​ല​ത്തെ​ത്തിയ റാ​ന്നി പൊലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം റാ​ന്നി സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റബ്ബർവില 300രൂപയാക്കും, ഭൂനിയമങ്ങളിൽ ഭേദഗതിവരുത്തും ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തി രണ്ടാം ഭൂപരിഷ്കരണത്തിന് സർക്കാർ തുടക്കമിടുമെന്ന്...

പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ; മുൻ ടൂറിസം സെക്രട്ടറിക്കെതിരെ സുരേഷ് ഗോപി

0
തൃശൂർ: പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറിക്കെതിരെ രൂക്ഷ...

‘അയ്യപ്പഭക്തരെ ‘സ്വാമി’ എന്നുതന്നെ വിളിക്കണം’ ; പോലീസിന് നിർദേശവുമായി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട്...

മാസപ്പടി കേസ് : വീണ്ടും പരിശോധനയുമായി ഇഡി ; കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ വ്യാപക...

0
കൊച്ചി: മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം...