കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ കൊല്ലത്ത് യുവാവ് കുത്തേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ കൊല്ലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. കടപ്പാക്കട എസ്.വി ടാക്കീസിന് സമീപം കോതേത്ത് നഗര്‍-51 ല്‍ ഉദയകിരണ്‍ (കിച്ചു-25) ആണ് മരിച്ചത്. അര്‍ദ്ധരാത്രിയിലാണ് കുത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പുള്ളിക്കട സ്വദേശി മൊട്ട വിഷ്ണുവാണ് കുത്തിയത്. വിഷ്ണു പ്രദേശത്തെ പ്രധാന കഞ്ചാവ് വില്‍പ്പനക്കാരനുമാണ്. വീട്ടിലേക്ക് അതിക്രമിച്ചു കയറി കുത്തിയ ശേഷം വിഷ്ണു ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെയും പിടികൂടി.

കുത്തേറ്റ് അവശനായി പിടഞ്ഞു വീണ കിച്ചുവിനെ ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. പ്രതിയായ വിഷ്ണുവിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കസ്റ്റഡിയിലാണ് ചികിത്സ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...