ഓൺലൈൻ ഗെയിം കളിക്കാൻ പണം നൽകാത്തതിന്റെ പേരിൽ വളർത്തമ്മയെ കൊന്ന് യുവാവ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഓൺലൈൻ ഗെയിം കളിക്കാൻ പണം നൽകാത്തതിന്റെ പേരിൽ വളർത്തമ്മയെ കൊലപ്പെടുത്തിയ 32 വയസ്സുകാരനെയും തെളിവു നശിപ്പിക്കാനടക്കം കൂട്ടുനിന്ന പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. വസായ് വെസ്റ്റിലെ ഭബോള സ്വദേശിയായ അർഷിയ ഖുസ്റുവാണ് (61) കൊല്ലപ്പെട്ടത്. വസായ് ഈസ്റ്റിലെ ഗോഗിവാരയിൽ ആദ്യ ഭാര്യയോടൊപ്പം താമസിക്കുന്ന ആമിർ ഖുസ്റുവും (64) മകൻ ഇംറാൻ ഖുസ്റുവുമാണ് അറസ്റ്റിലായത്. ആമിറിന്റെ സ്വാധീനം ഉപയോഗിച്ച് വ്യാജ മരണസർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം പ്രതികൾ ചേർന്ന് സംസ്കാര ചടങ്ങുകൾ നടത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ആമിറും കൊല്ലപ്പെട്ട അർഷിയ ഖുസ്റുവും ചേർന്ന് ട്രാവൽ ഏജൻസി നടത്തുകയായിരുന്നു.

ഓൺലൈൻ ഗെയിമുകൾക്ക് അടിമയായ മകൻ ഇംറാൻ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഗെയിം കളിക്കാനായി 1.8 ലക്ഷം രൂപ ആവശ്യപ്പെട്ട് വളർത്തുമാതാവിനെ സമീപിച്ചത്. പണം നൽകാൻ വിസമ്മതിച്ചതോടെ വീട്ടിനുള്ളിൽ കയറി ക്രൂരമായി ആക്രമിച്ചു. ചുമരിൽ തലയിടിച്ച് രക്തം വാർന്നാണ് മരിച്ചത്. ഇതിനുശേഷം അർഷിയയുടെ സ്വർണം കവരുകയും ചെയ്തു. കൊലപാതക വിവരം പിതാവുമായി പങ്കുവച്ചു. ഇരുവരും ചേർന്ന് പരിചയക്കാരനായ ഡോക്ടറുടെ അടുക്കൽനിന്ന് സാധാരണ മരണമാണെന്ന തരത്തിൽ വ്യാജമരണ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് സംസ്കാര ചടങ്ങുകൾ പെട്ടെന്ന് നടത്തുകയായിരുന്നു.

മുറിയിലെ രക്തക്കറയും മറ്റും ഇരുവരും ചേർന്ന് വൃത്തിയാക്കിയെങ്കിലും തിരക്കിനിടയിൽ ചില സ്ഥലങ്ങൾ വിട്ടുപോയതാണ് വിനയായത്. തറയിലെ രക്തക്കറ കണ്ട് സംശയം തോന്നിയ വീട്ടുജോലിക്കാരിയാണു പോലീസിനെ വിവരം അറിയിച്ചത്. സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്. വ്യാജ മരണസർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക്സഭാ തിരഞ്ഞെടുപ്പ് : ബി ജെ പി ക്ക് ചെറുപ്പക്കാരുടെ ടീംവരുന്നു ; അനുഭവ...

0
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പ് നയിക്കാൻ സംസ്ഥാന, ജില്ലാതലങ്ങളിൽ ബി.ജെ.പി.ക്ക് ചെറുപ്പക്കാരുടെ...

വളർത്തുനായയെ അഴിച്ചുവിട്ടെന്നാരോപിച്ച് സഹോദരനെ മർദിച്ചു ; വാരിയെല്ല് ചവിട്ടിയൊടിച്ചു ; പ്രതി പിടിയിൽ

0
പത്തനംതിട്ട: വളർത്തുനായയെ അഴിച്ചു വിട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സഹോദരന്‍റെ വാരിയെല്ല്...

സി.പി.എം. വിശാല സംസ്ഥാനസമിതി : വിവാദ വ്യാഖ്യാനങ്ങളൊഴിവാക്കി റിപ്പോർട്ടിന് രൂപം നൽകി

0
തിരുവനന്തപുരം : തിരഞ്ഞെടുപ്പുപരാജയത്തിന് കാരണമായ വീഴ്ചപറ്റിയത് പാർട്ടിക്കാണോ ജനങ്ങൾക്കാണോ എന്നതിൽ തീർപ്പുണ്ടാക്കാതെ...

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം ; മരണം 1,295 ആയി ; 5,600ലേറെ പേരെ കാണാനില്ല

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു....