യുവാവ് മുൻ കാമുകിയെ കുത്തിക്കൊന്ന ശേഷം ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

മുംബൈ: മുംബൈയിൽ യുവാവ് മുൻ കാമുകിയെ കുത്തിക്കൊന്ന ശേഷം ജീവനൊടുക്കി. മനീഷ യാദവ് എന്ന 24കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സോനു ബറായി എന്ന 24കാരനാണ് യുവതിയെ കൊലപ്പെടുത്തിയത്. ക്രൂരമായ കൊലപാതകത്തിന് ശേഷം സോനു സ്വയം കഴുത്തറുത്ത് മരിച്ചു. മനീഷയും സോനുവും 10 ദിവസം മുൻപാണ് മുൻപാണ് ബന്ധം അവസാനിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. 9 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. മനീഷയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സോനുവിന്‍റെ സംശയമാണ് അതിക്രൂര കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ താൻ പുറത്തു പോകുകയാണെന്ന് അമ്മയോട് പറഞ്ഞ ശേഷമാണ് സോനു വീട്ടിൽ നിന്ന് ഇറങ്ങിയത്. സോനു അടുക്കളയിൽ നിന്നും ഒരു കത്തി ഒളിപ്പിച്ചു കൊണ്ടുപോയി. തുടർന്ന് അവസാനമായി കണ്ട് പിരിയാമെന്ന് പറഞ്ഞ് മനീഷയെ വിളിച്ചുവരുത്തി. ഈ കൂടിക്കാഴ്ചക്കിടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. സോനു കത്തിയെടുത്തതോടെ മനീഷ സമീപത്തെ ആശുപത്രി ലക്ഷ്യമായി ഓടി. പിന്നാലെ ഓടിയ സോനു മനീഷയെ കുത്തിവീഴ്ത്തി. മനീഷ താഴെ വീഴും വരെ പലതവണ കുത്തിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എന്നിട്ട് സോനു സ്വന്തം കഴുത്തറുത്തു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...