അടൂർ : കളഞ്ഞുകിട്ടിയ പണവും രേഖകളും അടങ്ങിയ പേഴ്സ് ഉടമസ്ഥയ്ക്ക് തിരികെ നൽകി യുവാവ്. പന്തളം പുത്തൻതുണ്ടിൽ കാർത്തിക്കാണ് പേഴ്സ് ഉടമസ്ഥയ്ക്ക് തിരികെ നൽകിയത്. അടൂർ പുഷ്പ തടത്തിൽ കീർത്തിയുടേതായിരുന്നു പേഴ്സ്. 13,500 രൂപയും, ആധാർ കാർഡും മറ്റു രേഖകളുമാണ് പേഴ്സിൽ ഉണ്ടായിരുന്നത്.
വ്യാഴാഴ്ച രാവിലെ കടയിൽ പോയി തിരികെ ഓട്ടോറിക്ഷയിൽ വരുമ്പോൾ അടൂർ കോടതിക്കു സമീപത്താണ് പേഴ്സ് നഷ്ടമായത്. റോഡരികിൽക്കിടന്ന പേഴ്സ് കാർത്തിക്കിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് സമീപത്തെ കടയിൽ വിവരം പറഞ്ഞ ശേഷം പേഴ്സ് അടൂർ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഉടമയെ വിളിച്ചുവരുത്തി പോലീസ് പേഴ്സ് കൈമാറി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























