വിഴിഞ്ഞത്ത് കോണ്‍ക്രീറ്റ് മിക്‌സിംഗ് യന്ത്രത്തില്‍ യുവാവിന്റെ കൈ കുടുങ്ങി ; കൈ മുറിച്ചുമാറ്റി രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് കോണ്‍ക്രീറ്റ് മിക്‌സിംഗ് യന്ത്രത്തില്‍ യുവാവിന്റെ കൈ കുടുങ്ങി. വിഴിഞ്ഞം കാവുവിളാകം തോട്ടിന്‍ കരയിലെ നടവഴിയില്‍ കോണ്‍ക്രീറ്റ് ജോലിയ്ക്ക് എത്തിയ പൂവാര്‍ തിരുപുറം അംബേദ്കര്‍ കോളനിയില്‍ പരേതനായ ഡെന്നിസന്റെയും സുശീലയുടെയും മകന്‍ മനു (33) ആണ് അപകടത്തില്‍പെട്ടത്. യന്ത്രത്തിന്റെ പല്‍ച്ചക്രങ്ങള്‍ക്കിടയില്‍ നിന്ന് കൈ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ ഡോക്ടറെത്തി കൈ മുറിച്ചുമാറ്റിയാണ് യുവാവിനെ രക്ഷപെടുത്തിയത്. ഇന്ന് വൈകിട്ട് 5 ഓടെ യായിരുന്നു അപകടം.

നഗരസഭയുടെ ഇടവഴികള്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി നടന്ന ജോലി കഴിഞ്ഞ ശേഷം കോണ്‍ക്രീറ്റ് മിക്‌സിംഗ് യന്ത്രം വൃത്തിയാക്കുന്നതിനിടെയാണ് അപകടം. യന്ത്രം ഓഫാക്കാതെ പ്ലാസ്റ്റിക് ചാക്ക് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ യന്ത്രത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ ചാക്ക് കുടുങ്ങി കൈ അകപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിയിരുന്നവര്‍ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെയും വിഴിഞ്ഞം പോലീസിനെയും വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തി യന്ത്രംകട്ട് ചെയ്ത് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേ തുടര്‍ന്ന് മനുവിന്റെ കൈ, മുട്ടിന് മുകളില്‍ വച്ച് മുറിച്ചുമാറ്റുകയായിരുന്നു. സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഡോക്ടര്‍ സ്ഥലത്തെത്തി കൈ മരവിപ്പിച്ച ശേഷമാണ് കൈ മുറിച്ചുമാറ്റിയത്. തുടര്‍ന്ന് മനുവിനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...