ജോലി തേടി സുഹൃത്തിന്റെ അടുത്തെത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലങ്കോട് : ജോലി തേടി സുഹൃത്തിന്റെ അടുത്തെത്തിയ യുവാവിനെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുതലമട ആട്ടയാംപതി പരുത്തിക്കാട്ടിൽ പരേതനായ രാജന്റെയും കവിതയുടെയും മകൻ രമേഷിനെയാണ് (26) മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട്ടിലെ ഉദുമലപേട്ടയ്ക്കടുത്ത കണിയൂരിൽ നിന്നുമാണ് രമേശ് ജോലി അന്വേഷിച്ച് മാമ്പള്ളത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയത്. എന്നാൽ വ്യാഴാഴ്ച പുലർച്ചെ സുഹൃത്ത് ഷിജുവിന്റെ വീടിന്റെ പുറകുവശത്ത് യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഒൻപതുവർഷം മുൻപ് രമേഷിന്റെ അച്ഛൻ രാജൻ മരിച്ചു.
അതിനുശേഷം രമേഷും അമ്മയും മുത്തശ്ശിയും ആട്ടയാംപതിയിൽനിന്ന് തമിഴ്നാട്ടിലെ കണിയൂരിലേക്ക് താമസംമാറ്റി. ബേക്കറി ജീവനക്കാരനായ രമേഷ് രണ്ടുദിവസം മുൻപാണ് കൊല്ലങ്കോട്ടെ ഒരു ബേക്കറിയിൽ ജോലിക്കായി മാമ്പള്ളത്തെ സുഹൃത്ത് ഷിജുവിന്റെ വീട്ടിലെത്തിയത്. ബുധനാഴ്ച പകൽ മുഴുവൻ ഷിജുവിന്റെ വീട്ടിൽ മറ്റു രണ്ടുപേർക്കൊപ്പം രമേഷ് ചെലവഴിക്കുകയും സംഘംചേർന്ന് മദ്യപിക്കുകയും ചെയ്തിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാത്രി ഉറങ്ങാൻകിടന്ന രമേഷിനെ പുലർച്ചെ മരിച്ചനിലയിൽ കാണുകയായിരുന്നെന്നാണ് ഷിജുവും വീട്ടുകാരും പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
മദ്യലഹരിയിലുള്ള വീഴ്ചയിലുണ്ടായതാകാം ശരീരത്തിലെ മുറിവുകളെന്നാണ് പ്രാഥമിക വിവരം. പോസ്റ്റ്മോർട്ടത്തിൽ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് സബ് ഇൻസ്പെക്ടർ സി. അരുൺ പറയുന്നത്. അതേസമയം യുവാവിന്റെ മരണത്തിൽ കൊല്ലങ്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
പന്തളത്ത് ഗുണ്ടാ ആക്രമണം ; ശിവസേന പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് ഗുരുതര പരിക്ക്
-
എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ ഇടിമിന്നലേറ്റ് 12 പശുക്കള്‍ ചത്തു
-
പത്തനംതിട്ടയിൽ ശനിയാഴ്ച ഹർത്താൽ : വടശ്ശേരിക്കരയിൽ സി.പി.എം വാഹന പ്രചരണ ജാഥ നടത്തി
-
ശ്രീനാദേവി കുഞ്ഞമ്മ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കെ പി ഉദയഭാനു
-
പാർട്ടിയുമായി അകലുന്നെന്ന സൂചനയുമായി പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്





