Skip to content

ടിബറ്റിൽ ഭൂചലനം : 18 മരണം ; നിരവധി പേർക്ക് പരിക്ക്

ടിബറ്റ്: ചൈനയിലെ ടിബറ്റിലുണ്ടായ ഭൂചലനത്തിൽ 18 പേർ മരിച്ചു, 54 ഓളം പേർക്ക് പരിക്ക്. വടക്കൻ നാഗ്ചു നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. യുഎസ് ജിയോളജിക്കൽ സർവേയുടെ വിവരമനുസരിച്ച് പ്രാദേശിക സമയം രാത്രി 10.33നാണ് ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിലിൽ ഏഴാണ് തീവ്രത രേഖപ്പെടുത്തിയത്. ടിബറ്റിന്റെ തലസ്ഥാനമായ ലാസയിൽ നിന്ന് 300 ലധികം കിലോമീറ്റർ വടക്കായി, ജനവാസം കുറഞ്ഞതും ഉയർന്ന സമുദ്രനിരപ്പിലുള്ളതുമായ പ്രദേശത്താണ് പ്രഭവകേന്ദ്രമായ നാഗ്ചു സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് നാഗ്ചു മീഡിയ ഓഫീസ് അറിയിച്ചു. പരിക്കേറ്റ 54 പേരിൽ 11 പേരുടെ നില അതീവ ​ഗുരുതരമാണ്. ബാക്കിയുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. രക്ഷാപ്രവർത്തനങ്ങൾക്കായി 1,600ലധികം ആളുകളെ സജ്ജമാക്കിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 3,000 ടെന്റുകളും 1,000 പ്രീഫാബ്രിക്കേറ്റഡ് വീടുകൾ, മടക്കു കട്ടിലുകൾ, ഫ്ലാഷ്‌ലൈറ്റുകൾ, തണുപ്പുകാല വസ്ത്രങ്ങൾ എന്നിവ പ്രദേശത്ത് സജ്ജമാക്കിയിട്ടുണ്ട്.

മേഖലയിലെ വാർത്താവിനിമയ, വൈദ്യുതവിതരണശൃംഖല തകർന്നിരിക്കുകയാണ്. നാഷനൽ ഹൈവേ 317ന്റെ ഒരു ഭാഗം അടച്ചതായും അധികൃതർ അറിയിച്ചു. പല കെട്ടിടങ്ങളും തകർന്നതായി റിപ്പോർട്ടുണ്ടെങ്കിലും നാശനഷ്‌ടങ്ങൾ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഈ പ്രദേശത്തുണ്ടാകുന്ന ഏറ്റവും വലിയ ഭൂകമ്പമാണിത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പന്തളത്ത് ഗുണ്ടാ ആക്രമണം ; ശിവസേന പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് ഗുരുതര പരിക്ക്

  2. എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ ഇടിമിന്നലേറ്റ് 12 പശുക്കള്‍ ചത്തു

  3. പത്തനംതിട്ടയിൽ ശനിയാഴ്ച ഹർത്താൽ : വടശ്ശേരിക്കരയിൽ സി.പി.എം വാഹന പ്രചരണ ജാഥ നടത്തി

  4. ശ്രീനാദേവി കുഞ്ഞമ്മ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കെ പി ഉദയഭാനു

  5. പാർട്ടിയുമായി അകലുന്നെന്ന സൂചനയുമായി പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്

Share on WhatsApp

Share this story

ടിബറ്റിൽ ഭൂചലനം : 18 മരണം ; നിരവധി പേർക്ക് പരിക്ക് pathanamthittamedia.com