പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനും നെതന്യാഹു മോദിയെ ക്ഷണിച്ചു. ഫ്ലൈദുബായ് വിമാനത്താവളത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തിനിരയായിട്ടും യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിത് മച്ഛാറിനൊപ്പം ചേർന്ന് ഇസ്രയേലിന്റെ സ്വാതന്ത്ര്യദീപം കൊളുത്തണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു. ‘‘എന്റെ സുഹൃത്ത്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു. ധീരനായ ഇന്ത്യൻ പൈലറ്റിനൊപ്പം ഇസ്രയേലിന്റെ സ്വാതന്ത്ര്യദീപം തെളിയിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു’’–നെതന്യാഹു എക്സിൽ കുറിച്ചു. മോദി ക്ഷണത്തിനു നന്ദി അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. മേയ് 14നാണ് ഇസ്രയേൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.
സെപ്റ്റംബർ 30ന് ദുബായിൽനിന്നും ടെൽ അവീവിലേക്ക് പോകുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തിൽവെച്ചാണ് ഒമാൻ പൗരനായ സഹപൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ ആക്രമിച്ചത്. വിമാനം തകർത്ത് യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു അക്രമിയുടെ നീക്കം. ഗുരുതരമായി പരുക്കേറ്റിട്ടും മച്ഛാർ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിച്ചു. സ്മിത് മച്ഛാർ ലോകത്തിനു മുഴുവൻ ഹീറോയെന്നാണ് അന്ന് നെതന്യാഹു അഭിനന്ദിച്ചത്. മച്ഛാറുമായി നെതന്യാഹു ഫോണിൽ സംസാരിക്കുകയും ചെയ്തു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
പന്തളത്ത് ഗുണ്ടാ ആക്രമണം ; ശിവസേന പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് ഗുരുതര പരിക്ക്
-
എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ ഇടിമിന്നലേറ്റ് 12 പശുക്കള്‍ ചത്തു
-
പത്തനംതിട്ടയിൽ ശനിയാഴ്ച ഹർത്താൽ : വടശ്ശേരിക്കരയിൽ സി.പി.എം വാഹന പ്രചരണ ജാഥ നടത്തി
-
ശ്രീനാദേവി കുഞ്ഞമ്മ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കെ പി ഉദയഭാനു
-
പാർട്ടിയുമായി അകലുന്നെന്ന സൂചനയുമായി പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്





