നെയ്യാറ്റിന്‍കരയില്‍ നീന്താനിറങ്ങിയ യുവാവിനെയും ഇയാളെ രക്ഷിക്കാനിറങ്ങിയ യുവാവിനെയും കാണാതായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയ്ക്ക് സമീപം ഓലത്താന്നി പാതിരിശ്ശേരി കടവിൽ സുഹൃത്തുക്കളുടെ വാക്ക് കേൾക്കാതെ നീന്താനിറങ്ങിയ യുവാവിനെയും ഇയാളെ രക്ഷിക്കാനിറങ്ങിയ യുവാവിനെയും കാണാതായി. ഇതിൽ ഓലത്താന്നി മേലെതാഴംകാട് റോഡരികത്ത് വീട്ടിൽ എസ് കൃഷ്ണൻകുട്ടിയുടെ മകൻ വിപിന്‍റെ (33) മൃതദേഹം സ്കൂബാ സംഘവും, നെയ്യാറ്റിൻകര ഫയർ ഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിൽ ഇന്നലെ വൈകീട്ടോടെ കണ്ടെത്തി. കടവില്‍ നിന്നും നൂറ് മീറ്ററോളം മാറിയാണ് വിപിന്‍റെ മൃതദേഹം കണ്ടെത്തിയത്. ആഴാംകുളം സ്വദേശി ശ്യാമിനായുളള (34) തെരച്ചിൽ രാത്രി വൈകിയും തുടർന്നെങ്കിലും കണ്ടെത്താനായില്ല.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. ഓലത്താന്നിയിൽ ടൂ വീലർ വർക്ക് ഷോപ്പ് നടത്തുന്ന വിപിന്‍റെ വർക്ക് ഷോപ്പിൽ വണ്ടി നന്നാക്കുന്ന വിഷയം സംസാരിക്കാൻ വിപിന്‍റെ വീട്ടിലെത്തിയ  സുഹൃത്തുക്കളായ ശ്യാം, നന്ദു, സുമൻ എന്നിവരോടൊപ്പമാണ് വിപിൻ നെയ്യാറിലെ കടവിലേയ്ക്ക് പോയത്. നെയ്യാറില്‍ അടിയൊഴുക്ക് ശക്തമാണെന്നും കുളിക്കാനിറങ്ങുന്നത് അപകടമാണെന്നും പ്രദേശവാസിയായ വിപിന്‍ അപകട സൂചന നൽകിയെങ്കിലും ഇത് വകവെയ്ക്കാതെ നെയ്യാറ്റിലേയ്ക്ക് നീന്താനിറങ്ങിയ ശ്യാം മറുകരയിലേയ്ക്ക് നീങ്ങുന്നതിനിടയിൽ മുങ്ങിത്താഴുകയായിരുന്നു.

ഇതുകണ്ട വിപിൻ, ശ്യാമിനെ രക്ഷിക്കാൻ ആറിലേക്ക് എടുത്തു ചാടി. ശ്യാമിനെ പിടികൂടുന്നതിനിടെ ഇരുവരും മുങ്ങി താഴുകയായിരുന്നു.  മരിച്ച വിപിന് പതിനൊന്നും നാലും വയസുളള മൂന്ന് മക്കളുണ്ട്. ദീപയാണ് ഭാര്യ. വിപിന്‍റെ  മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോക്പിറ്റിൽ നിലത്തിരുന്നു, ഉറക്കമരുന്ന് കഴിച്ചു ; എയർ ഇന്ത്യ വിമാനം താഴ്ന്ന സംഭവത്തിൽ പൈലറ്റിനെതിരെ...

0
ന്യൂഡൽഹി: തായ്‌ലൻഡിലെ ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്കു പറന്ന എയർ ഇന്ത്യ വിമാനം ആകാശത്ത്...

ജന്തർമന്തർ സീസൺ-2 വരുന്നു; ഡൽഹിയിൽ യോഗ വേദികൾ നിഷേധിക്കാൻ ബിജെപി സമ്മർദ്ദം ചെലുത്തുന്നുവെന്ന് സി...

0
ന്യൂഡൽഹി: ജന്തർമന്തറിലെ പ്രക്ഷോഭങ്ങളുടെ രണ്ടാംഘട്ടം ഉടനുണ്ടാകുമെന്ന് കോക്രോച്ച് ജനതാ പാർട്ടി(സിജെപി) സ്ഥാപകൻ...

വെള്ളക്കെട്ടിൽ ബോട്ടിറക്കി പരസ്യം; യൂസ്ഡ് കാർ കമ്പനിക്ക് പണികിട്ടി, 50,000 രൂപ പിഴയീടാക്കി ഹരിയാന...

0
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ പെയ്ത ശക്തമായ മഴയെ തുടർന്ന് റോഡില്‍ രൂപപ്പെട്ട...

പുതിയ തലമുറയ്ക്കായി ട്രെയിനിൽ പ്രത്യേക സൗകര്യം; ജെൻസി, ജെൻ ആൽഫ വിഭാഗങ്ങൾക്കായി പ്രത്യേക കോച്ചുകൾ...

0
ന്യൂഡല്‍ഹി: ജെന്‍സിയെയും ജെന്‍ ആല്‍ഫയെയും ഒപ്പം കൂട്ടാന്‍ തന്ത്രങ്ങളുമായി ബിജെപി. ലോക്കല്‍...