ഒരുമിച്ചിരുന്ന് മദ്യപിച്ച മൂന്ന് യുവാക്കള്‍ കിണറ്റില്‍ വീണു – ഒരാള്‍ മരണപ്പെട്ടു ; ദുരൂഹത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുവാവിനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പൂവാര്‍ അരുമാനുര്‍കട കോളനിയില്‍ സുരേഷ് (30) ആണ് മരിച്ചത്. മദ്യപിച്ച് കിണറ്റിനരികിലിരിക്കുമ്പോള്‍ ആക്രമണത്തിനിടെ ഒരാള്‍ കിണറ്റില്‍ വീണതായാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. കൂടെ കിണറ്റില്‍ വീണ രണ്ട് പേര്‍ രക്ഷപ്പെട്ടു. ഇവരെ ബാലരാമപുരം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാലരാമപുരം ഐത്തിയൂര്‍ തെങ്കറക്കോണത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിലാണ് മൂവരും വീണത്.

തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. തെങ്കറക്കോണം സ്വദേശികളായ അരുണ്‍ സിംഗ്, മഹേഷ്, സുരേഷ് എന്നിവരാണ് ഒരുമിച്ചിരുന്ന് മദ്യപിച്ചത്. ഒരുമിച്ചിരുന്ന് മദ്യപിച്ചിരിക്കെ കിണറ്റില്‍ വീണതാണെന്നും എന്നാല്‍ ആരോ ആക്രമിച്ചതാണെന്നും പറയപ്പെടുന്നുണ്ട്. കസ്റ്റഡിയിലെടുത്ത രണ്ട് പേരും മദ്യലഹരിയിലായതിനാല്‍ സംഭവത്തിന്‍റെ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

മുഖത്ത് മര്‍ദ്ദനമേറ്റതിന്‍റെ പരിക്കുണ്ടായിരുന്ന അരുണ്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറിയ കൈവരിയുള്ള മാലിന്യം നിറഞ്ഞ് കിടക്കുന്ന കിണറ്റിലാണ് സുരേഷ് വീണത്. ഇവിടെ കഞ്ചാവ് സംഘങ്ങളുടെയും സ്ഥിരം മദ്യപാനികളുടെയും കേന്ദ്രമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

നെയ്യാറ്റിന്‍കരയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സാണ് കിണറ്റില്‍ നിന്ന് മൃതദേഹം കരയ്ക്കെടുത്തത്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുമെന്നും കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമെ സംഭവത്തിന്‍റെ ചുരുളഴിയുകയുള്ളുവെന്നും ബാലരാമപുരം പോലീസ് പറഞ്ഞു. രാജേഷിന്റെ ഭാര്യ അഞ്ജു, മകന്‍ രണ്ട് വയസുള്ള ആദിദേവ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...