ചങ്ങനാശേരി : പെരുന്നയ്ക്കു സമീപം എസി റോഡ് നിര്‍മാണ ജോലികള്‍ക്കായി എത്തിച്ച ക്രെയിനില്‍ കാര്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു. കുമ്പനാട് നെല്ലിമല ആനപ്പാറയ്ക്കല്‍ ജോയിയുടെ മകന്‍ ജോയല്‍ (20) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന നാലു പേര്‍ക്കും ജോലികളുമായി ബന്ധപ്പെട്ട് റോഡരികില്‍ നിന്ന ഊരാളുങ്കല്‍ സൊസൈറ്റി തൊഴിലാളിക്കും അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.