ഡേറ്റിംഗ് ആപ്പിലെ പങ്കാളിയെ കാണാൻ പോകുന്ന യുവാക്കൾ ദുരൂഹ സാഹചര്യങ്ങളിൽ മരിക്കുന്നു ; ജാഗ്രത മുന്നറിയിപ്പുമായി യുഎസ് എംബസി

For full experience, Download our mobile application:
Get it on Google Play

മെഡെലിൻ: ഡേറ്റിംഗ് ആപ്പിലെ പങ്കാളിയെ കാണാനുള്ള ക്ഷണം സ്വീകരിച്ച് പോയ യുവാക്കൾ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ച നിലയിൽ പിന്നാലെ മുന്നറിയിപ്പുമായി യുഎസ് എംബസി രംഗത്ത്. കൊളംബിയ സന്ദർശനത്തിനിടെ ദുരൂഹ സാഹചര്യങ്ങളിൽ രണ്ട് മാസത്തിനുള്ളിൽ എട്ട് യുഎസ് പൌരന്മാരെയാണ് കൊളംബിയയിലെ മെഡെലിന്‍ നഗരത്തിൽ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മിക്കവരും മയക്കുമരുന്ന് നൽകിയ ശേഷമുള്ള കൊല ചെയ്യപ്പെട്ടതെന്ന് സംശയിക്കുന്നതിന് പിന്നാലെയാണ് കൊളംബിയ സന്ദർശിക്കുന്ന വിദേശ പൌരന്മാർക്ക് ബൊഗോട്ടയിലെ യുഎസ് എംബസി മുന്നറിയിപ്പ് നൽകിയത്.

ഇത്തരത്തിൽ മരിച്ച യുവാക്കളിലെ പൊതുവായ ഘടകം ചില ഡേറ്റിംഗ് ആപ്പുകൾ പതിവായി ഉപയോഗിച്ചിരുന്നുവെന്നതാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകാന്‍ എംബസിയെ പ്രേരിപ്പിച്ചിട്ടുള്ളത്. ബുധനാഴ്ചയാണ് സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് പുറത്തിറക്കിയത്. കൊളംബിയന്‍ പങ്കാളിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് എന്ന പേരിൽ വിളിച്ചു വരുത്തി, മയക്കുമരുന്ന് നൽകി കൊള്ളയടിച്ച് കൊല ചെയ്യുന്നതായാണ് മുന്നറിയിപ്പ് വിശദമാക്കുന്നത്. കൊളംബിയയിലെ ബാറുകളിലേക്കും ഹോട്ടലുകളിലേക്കും ഭക്ഷണ ശാലകളിലേക്കുമാണ് ഇത്തരത്തിൽ വിദേശ പൌരന്മാരെ വിളിച്ച് വരുത്തുന്നത്. ടിന്റർ അടക്കമുള്ള ഡേറ്റിംഗ് ആപ്പുകളാണ് ഇതിനായി ദുരുപയോഗം ചെയ്യപ്പെടുന്നത്.

ഇതിലും അധികം ആളുകൾക്ക് ചൂഷണം നേരിട്ടതായും എന്നാൽ നാണക്കേട് ഭയന്ന് പൊലീസിൽ സഹായം തേടാതിരിക്കുന്നതായാണ് എംബസി വിശദമാക്കുന്നത്. 2023ന്റെ അവസാന മാസങ്ങളിൽ വിദേശ പൌരന്മാർക്കെതിരായ അതിക്രമങ്ങളിൽ 200 ശതമാനത്തിന്റെ വളർച്ചയാണ് കൊളംബിയയിലുണ്ടായിട്ടുള്ളതെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. കൊലപാതകം അടക്കമുള്ളവയിൽ 29 ശതമാനത്തിന്റെ വർധനവാണ് കൊളംബിയയി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം ; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്....

പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പന ; പത്തു പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട്...

തിരുവനന്തപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം...

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...