ഭാര്യ കാമുകനൊപ്പം പോയതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു ; കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭാര്യ കാമുകനൊപ്പം പോയതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒളിവിലായിരുന്ന ഭാര്യാകാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടില്‍ വിഷ്ണു (30) വിനെയാണ് വിളപ്പില്‍ശാല പോലീസ് അറസ്റ്റ് ചെയ്തത്. മുട്ടത്തറ പുത്തന്‍തെരുവ് മണക്കാട് ഉഷാ ഭവനില്‍ ശിവകുമാറിന്റെ (34) ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് ഇയാള്‍ പിടിയിലായത്.

ശിവകുമാറും അഖിലയും പ്രണയിച്ച്‌ വിവാഹം കഴിച്ചവരാണ്. ഇവര്‍ക്ക് രണ്ടു കുട്ടികളുമുണ്ട്. 2016 – 17 കാലഘട്ടത്തില്‍ തച്ചോട്ടുകാവിലെ ഒരു ഗ്യാസ് ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന അഖില അവിടെവെച്ചാണ് വിഷ്ണുവുമായി അടുപ്പത്തിലാകുന്നത്. ഇവര്‍ തമ്മില്‍ കടുത്ത പ്രണയത്തിലാകുകയും ഇതിനിടെ വിഷ്ണു മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ഒരു അശ്ലീല വീഡിയോ ദൃശ്യം പുറത്താകുകയും ചെയ്തു. അതേസമയം അഖിലയുടെ പ്രണയ ബന്ധവും വീഡിയോ ദൃശ്യം പ്രചരിച്ചതും ശിവകുമാര്‍ അറിഞ്ഞിരുന്നു. തുടര്‍ന്ന് വിഷ്ണുവുമൊത്ത് ശ്രീകാര്യത്തെ ഒരു വീട്ടില്‍ താമസമാക്കിയ അഖില കുട്ടികളെ അവിടേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതില്‍ മനംനൊന്ത് ശിവകുമാര്‍ വീടിനുള്ളില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

ശിവകുമാറിന്റെ ആത്മഹത്യ സംബന്ധിച്ച്‌ ബന്ധുക്കള്‍ വിളപ്പില്‍ശാല പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവരവെ വിഷ്ണു ഒളിവില്‍ പോക്കുകയായിരുന്നു. ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചു വരുന്നതായി പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീകാര്യത്തെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വിഷ്ണു പിടിയിലായത്.

ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റമാണ് പോലീസ് കേസ് ചുമത്തിയിരിക്കുന്നത്. അഖിലയ്ക്കെതിരേയും അന്വേഷണം നടന്നു വരുന്നതായി പോലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വിളപ്പില്‍ശാല സിഐ സുരേഷ് കുമാര്‍, എസ്ഐ വി.ഷിബു, എഎസ്ഐ ആര്‍.വി ബൈജു, സിപിഒ അരുണ്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...

വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി....