മിഠായി വില്‍പനക്കെത്തിയ തമിഴ് യുവതികളെ കൈയേറ്റം ചെയ്തു ; സിനിമാ നടൻ കണ്ണനെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : തമിഴ്നാട്ടില്‍ നിന്നും മിഠായി വില്‍പനക്കെത്തിയ യുവതികളെ സിനിമ- സീരിയല്‍ നടന്‍ കണ്ണന്‍ പട്ടാമ്പിയും കൂട്ടാളികളും കൈയേറ്റം ചെയ്തതായി പരാതി.
പാലക്കാട് ജില്ലയിലെ തൃത്താല ഞാങ്ങാട്ടിരിയിലാണ് തമിഴ് കുടുംബം താമസിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തമിഴ് കുടുംബം താമസിക്കുന്ന വീട്ടില്‍ മദ്യപിച്ചെത്തിയ കണ്ണന്‍ പട്ടാമ്പിയും കണ്ടാലറിയാവുന്ന മൂന്ന് പേരും ചേര്‍ന്ന് സ്ത്രീകളെ കൈയേറ്റം ചെയ്യുകയായിരുന്നു. സംഭവ സമയം വീട്ടില്‍ സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയതോടെ ഗുണ്ടാ സംഘം സ്ഥലം വിടുകയായിരുന്നു. തമിഴ് കുടുംബം താമസിക്കുന്ന പഴയ ഓടിട്ട വീട്ടില്‍ മലയാളികളല്ലാതെ മറ്റാരും താമസിക്കാന്‍ പാടില്ലെന്ന് പറഞ്ഞായിരുന്നു അക്രമം.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കണ്ണന്‍ പട്ടാമ്പി നിലവില്‍ തൃത്താല പോലീസ് സ്റ്റേഷന്റെ റൗഡി പട്ടികയിലുള്ളയാളാണ്. നേരത്തേ പട്ടാമ്പിയിലെ വനിത ഡോക്ടറേയും പൊതുപ്രവര്‍ത്തകയേയും അപമാനിച്ച കേസില്‍ ഹൈക്കോടതി ഇയാള്‍ക്ക് അടുത്തിടെയാണ് ജാമ്യം അനുവദിച്ചത്. തുടര്‍ന്നും കേസുകളില്‍ പ്രതിയാവരുത് എന്നതായിരുന്നു ജാമ്യ വ്യവസ്ഥ. എന്നാല്‍ വ്യവസ്ഥ ലംഘിച്ച്‌ വീണ്ടും കേസില്‍ പ്രതിയായ ഇയാളുടെ ജമ്യം റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇയാള്‍ക്കെതിരെ വീണ്ടും സമാന സ്വഭാവമുള്ള പരാതി ഉയര്‍ന്നുവരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...