ആട്ടോറിക്ഷാ ഡ്രൈവറെ ഓട്ടം വിളിച്ചു കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം ; ഒരാളെ പോലീസ് കസ്‌ററഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ആട്ടോറിക്ഷാ ഡ്രൈവറെ ഓട്ടം വിളിച്ചു കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം. ഒരാളെ പോലീസ് കസ്‌ററഡിയിലെടുത്തു. ഇന്നലെ രാത്രി 9.30 ന് മെഡിക്കല്‍ കോളജിനു സമീപം മുടിയൂര്‍ക്കര മെന്‍സ് ഹോസ്റ്റലിനടുത്താണ് സംഭവം. പൈക സ്വദേശി വി.ആര്‍ അഖിലിനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വധശ്രമത്തിനിടെ അഖില്‍ രക്ഷപ്പെട്ടതോടെ ഓട്ടൊ അഗ്നിക്കിരയാക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളി സ്വദേശിയുമായി ഡ്രൈവര്‍ക്കുള്ള ഇടപാടുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ കൊടുത്തതാണെന്നു സംശയിക്കുന്നതായി ഡിവൈഎസ്‌പി ജെ.സന്തോഷ് കുമാര്‍ പറഞ്ഞു.

കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവാണ് പോലീസിന്റെ പിടിയിലായത്. പൈകയില്‍ നിന്ന് അഖിലിനെ യുവാവ് ഓട്ടം വിളിക്കുകയായിരുന്നു. മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ കാണുന്നതിനു പോവുകയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് വിളിച്ചത്. ആശുപത്രിക്കു സമീപത്തെ മുടിയൂര്‍ക്കര ജംക്ഷനിലെത്തിയപ്പോള്‍ മെന്‍സ് ഹോസ്റ്റലിനു സമീപത്തെ എ ടൈപ്പ് ക്വാര്‍ട്ടേഴ്‌സ് റോഡിലേക്കു പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ആളൊഴിഞ്ഞ ഭാഗത്ത് ഓട്ടോറിക്ഷ എത്തിയപ്പോള്‍ കഴുത്തില്‍പിടിച്ച്‌ യുവാവ് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നു ഡ്രൈവര്‍ പോലീസിന് മൊഴിനല്‍കി. ഓട്ടോറിക്ഷ നിര്‍ത്തി പുറത്തേക്ക് ഓടി സമീപത്തെ കടയിലെത്തി ഡ്രൈവര്‍ വിവരം പറഞ്ഞു. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. ഇതിനിടെ യുവാവ് ഓട്ടോറിക്ഷ കത്തിച്ചു. പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന് പൊള്ളലേറ്റതായി കണ്ടതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളല്‍ ഗുരുതരമല്ല. അഗ്‌നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. ഓട്ടോ പൂര്‍ണമായും നശിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...