കണ്ണൂരില്‍ ഭര്‍തൃ സഹോദരന്‍ തീ കൊളുത്തിയ യുവതി മരിച്ചു ; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കണ്ണൂരില്‍ ഭര്‍തൃ സഹോദരന്‍ തീ കൊളുത്തിയ യുവതി മരിച്ചു. പാട്യം പത്തായക്കുന്നിലെ സുബിനയാണ് മരിച്ചത്. പൊള്ളലേറ്റ സുബിനയുടെ ഭര്‍ത്താവ് രജീഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ മകന്‍ ദക്ഷന്‍ തേജിനും പൊള്ളലേറ്റു. കുടുംബാംഗങ്ങളെ തീ കൊളുത്തിയ ശേഷം രജീഷിന്റെ സഹോദരനായ രഞ്ജിത്ത് (42) ആത്മഹത്യ ചെയ്യുകയായിരുന്നു. അനുജനേയും കുടുംബത്തേയും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം നടന്നത്.

രഞ്ജിത്തും രജീഷും ആശാരിപണിക്കാരാണ്. രാത്രി വീട്ടിലെത്തിയ രഞ്ജിത്ത് അനുജനുമായി തര്‍ക്കമുണ്ടാകുകയായിരുന്നു എന്നാണ് വിവരം. കുടുംബപ്രശ്നങ്ങളാണ് തര്‍ക്കത്തിനും തുടര്‍ന്ന് അതിക്രമത്തിലേക്കും നയിച്ചതെന്നാണ് പുറത്തു വരുന്ന സൂചനകള്‍. രഞ്ജിത് വീട്ടിലെത്തിയ സമയത്ത് വീട്ടിലെ ഡൈനിംഗ് ഹാളിലിരുന്ന് രജീഷും കുടുംബവും ഭക്ഷണം കഴിക്കുകയായിരുന്നു. ഇവരോട് വഴക്കിട്ട ശേഷം രഞ്ജിത്ത് വീട്ടില്‍ നിന്ന് മണ്ണെണ്ണയെടുത്ത് വീശിയൊഴിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന രജീഷിന്റേയും കുടുംബത്തിന്റെയും പുറത്തുള്‍പ്പെടെ മണ്ണെണ്ണ തെറിക്കുകയായിരുന്നു. തുടര്‍ന്ന് രഞ്ജിത് തീകൊളുത്തുകയും ചെയ്തു. മണ്ണെണ്ണ ദേഹത്ത് പറ്റിയതിനാല്‍ രജീഷിനും ഭാര്യയ്ക്കും മകനും ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...